Advertisment

പോലീസ് ഓഫീസറെ മർദിച്ച കേസിൽ കുവൈറ്റ് പൗരന്റെ തടവ് ശിക്ഷ റദ്ദാക്കി

New Update

കുവൈത്ത് സിറ്റി: കുവൈറ്റ് പൗരനെ മൂന്നു വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച ക്രിമിനൽ കോടതി വിധി റദ്ദാക്കാൻ ചീഫ് ജഡ്ജി നാസർ സലിം അൽ ഹേദി അധ്യക്ഷനായ അപ്പീൽ കോടതി ഉത്തരവിട്ടു കഠിനാദ്ധ്വാനം ചെയ്യിച്ചെന്ന ആരോപണമുന്നയിച്ച്‌ പോലീസ് ഓഫീസറെ മർദിച്ച സംഭവത്തിലായിരുന്നു ശിക്ഷ. ഇതിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.പ്രതിയായ കുവൈറ്റ് പൗരനെ അഭിഭാഷകൻ മുഹമ്മദ് അൽ-ഒട്ടിബി കോടതിയിൽ പ്രതിനിധീകരിച്ചു. തന്റെ കക്ഷിക്ക് മസ്തിഷ്ക തകരാറുള്ള "സൈക്കോസിസ്" രോഗം ബാധിച്ചതായും 2012 മുതൽ സൈക്കോളജിക്കൽ മെഡിസിൻ ഹോസ്പിറ്റലിലെ  രോഗിയാണെന്നും അഭിഭാഷകൻ പറഞ്ഞു.

മൂന്നു മെഡിക്കൽ ബോർഡുകളിലായി ഇത് സംബന്ധിച്ച പരിശോധനകൾ നടത്തി. സൈനിക സേവനത്തിൽ നിന്നും വിരമിച്ച വ്യക്തിയാണ് പ്രതി. മാനസിക ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് സൈന്യത്തിൽ നിന്നും വിരമിക്കേണ്ടി വന്നതെന്നും വ്യക്തമായതോടെയാണ് ചീഫ് ജഡ്ജി ക്രിമിനൽ കോടതി വിധി റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്.

Advertisment