കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം പ്രവാസികളും സ്വദേശികളും ചിലവാക്കിയത് 24 ബില്യന്‍ കെഡിയെന്ന് റിപ്പോര്‍ട്ട്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, February 11, 2019

കുവൈറ്റ് : കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം പ്രവാസികളും സ്വദേശികളും ചിലവാക്കിയത് 24 ബില്യന്‍ കെഡിയെന്ന് റിപ്പോര്‍ട്ട് .2017ല്‍ രാജ്യത്ത് ഇവര്‍ ചിലവഴിച്ചതിനെക്കാള്‍ 2 ബില്യന്‍ കെഡി അധികമാണ് കഴിഞ്ഞ വര്‍ഷം ചിലവഴിച്ചിരിക്കുന്നത്.

2018ല്‍ പൗരന്മാരുടെയും പ്രവാസികളുടെയും ചിലവ് 23.8 ബില്യന്‍ കെഡിയാണ്. 2017ലെ ചിലവ് വച്ച് നോക്കുമ്പോള്‍ 1.7 ബില്യന്‍ കെഡി അധികമാണ് ഈ തുക. കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എടിഎം കാര്‍ഡുകളും ക്രഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ചാണ് കൂടുതല്‍ ഇടപാടുകളും നടന്നിരിക്കുന്നത്.

×