Advertisment

അടുക്കള തോട്ടത്തില്‍ വെണ്ടയ്ക്ക നടാം

author-image
admin
New Update

സാമ്പാര്‍ ഇല്ലാത്ത സദ്യ മലയാളിക്ക് ആലോചിക്കാന്‍ പോലും പറ്റില്ല. സാമ്പാറില്‍ വെണ്ടയ്ക്കയില്ലെങ്കിലോ… സാമ്പാറിലെ താരമാണ് വെണ്ടയ്ക്ക. സാമ്പാര്‍ അടക്കം മലയാളിയുടെ പ്രിയപ്പെട്ട നിരവധി വിഭവങ്ങളില്‍ പ്രധാന ചേരുവയാണ് വെണ്ട. അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഇനമാണിത്.

Advertisment

publive-image

അഞ്ചു ചുവട് വെണ്ടയെങ്കിലും അടുക്കളത്തോട്ടത്തില്‍ ഉണ്ടായിരിക്കണം. വിറ്റാമിന്‍ കെ, എ, സി, കോപ്പര്‍, കാത്സ്യം എന്നിവ വെണ്ടയില്‍ ധാരാളമുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തം ശുചിയാക്കാനും വെണ്ട ഫലപ്രദമാണ്.

സാധാരണ ഗതിയില്‍ പറിച്ചു നടുന്ന വിളയല്ല വെണ്ട. ജനുവരി – ഫെബ്രുവരി, മെയ് – ജൂണ്‍, സെപ്തംപര്‍ – നവംബര്‍ തുടങ്ങിയ മാസങ്ങളാണ് വെണ്ടകൃഷി ചെയ്യാന്‍ പറ്റിയ സമയം.

കൃഷി സ്ഥലം ഉഴുതോ കിളച്ചോ തയ്യാറാക്കി കളകള്‍, കല്ല്, കുറ്റി തുടങ്ങിയവ നീക്കി സെന്റ് ഒന്നിന് രണ്ട് കിലോ കുമ്മായം മുന്‍കൂട്ടി മണ്ണില്‍ ചേര്‍ക്കണം. അതിനു ശേഷം ഏഴ് ദിവസം കഴിഞ്ഞ് 50 കിലോ ചാണകപ്പൊടി 400 ഗ്രാം ട്രൈക്കോഡര്‍മയും ചേര്‍ത്ത് തടങ്ങള്‍ തയ്യാറാക്കണം. ഒരു തടത്തില്‍ രണ്ടോ മൂന്നോ വിത്തുകള്‍ പാകാം.

വിത്തുകള്‍ പാകുന്നതിനു മുമ്പ് സ്യൂഡോമോണോസ് ചേര്‍ത്ത ലായനിയില്‍ 1 മണിക്കൂര്‍ മുക്കിവെക്കുന്നത് നല്ലതാണ്. 1 മി. അകലത്തില്‍ തടം തയ്യാറാക്കി വെണ്ട വിത്തു പാകാം. മുളച്ച് നാലഞ്ച് ഇല വന്നു കഴിഞ്ഞാല്‍ മേല്‍ വളങ്ങള്‍ (ജീവാമൃത്, ബയോഗ്യാസ് സ്ലറി, പുളിപ്പിച്ച കടല പിണ്ണാക്ക് ) 15 ദിവസത്തിലൊരിക്കല്‍ നല്‍കാം.

ഇടയ്ക്കിടക്ക് തടത്തിലേക്ക് മണ്ണുകയറ്റി കൊടുക്കണം. 15 ദിവസം കഴിഞ്ഞ് കോഴിക്കാഷ്ഠം, ചാണകപ്പൊടി, എന്നിവയിലേതെങ്കിലും ഒന്ന് മണ്ണില്‍ ചേര്‍ത്ത് പൊടിമണ്ണ് വിതറിക്കൊടുക്കണം 45- 50 ദിവസം കൊണ്ട് വിളവെടുക്കാം.

കീടങ്ങളുടെ ആക്രമണം വെണ്ടയ്ക്കു നേരെ എപ്പോഴുമുണ്ടാകാം. ഇലച്ചാടി, തണ്ടുതുരപ്പന്‍, കായ്തുരപ്പന്‍, ഇലച്ചുരുന്നി പുഴു, നിമവിരകള്‍ എന്നിവയാണ് കീടങ്ങള്‍. വെളുത്തുള്ളി മിശ്രിതം 4% വീര്യമുള്ള വേപ്പിന്‍ കുരു സത്തോ, ബിവേറിയ 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതോ തളിക്കുന്നത് കീടങ്ങളെ അകറ്റാന്‍ സഹായിക്കും.

Ladies Finger
Advertisment