Advertisment

ലേഡി പൃഥ്വിരാജ് ;ആതിരയുടെ ഡബ്‍സ്മാഷ് വൈറൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പൃഥ്വിരാജിനെ അനുകരിച്ച് കയ്യടി നേടി ആതിര കെ സന്തോഷ്. പൃഥ്വിരാജിന്റെ ഡയലോഗുകളും അഭിമുഖത്തിലെ സംഭാഷണങ്ങളും ഡബ്‍സ്മാഷ് ചെയ്‍താണ് ആതിര കെ സന്തോഷ് കയ്യടി നേടുന്നത്.

നല്ല മുഖസാദൃശ്യമുണ്ടെന്നും ആരാധകര്‍‌ പറയുന്നു. എന്തായാലും ആതിരയുടെ ഡബ്‍സ്മാഷ് വൈറലായിരിക്കുകയാണ്. യുട്യൂബിൽ വൈറലായ വീഡിയോ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്.ഡയലോഗ് അവതരണം മാത്രമല്ല എക്സ്പ്രഷനും വളരെ കൃത്യമായിട്ടാണ് ആതിര ചെയ്തിരിക്കുന്നത്. താടിയും മീശയും വച്ചാൽ പൃഥ്യി തന്നെയാണെന്നും, സിനിമയിൽ പൃഥ്വിയുടെ അനുജത്തിയായി അഭിനയിച്ചുകൂടെയെന്നുമായി നിരവധി കമന്റുകളാണ് ആതിരയുടെ വീഡിയോക്ക് ലഭിക്കുന്നത്. പൃഥ്വിയുടെ ഒരു കടുത്ത ആരാധിക കൂടിയാണ് ആതിര കെ സന്തോഷ്.

Advertisment