Advertisment

ലഹരിക്കെതിരെ പൊതുസമൂഹം ജാഗ്രതപാലിക്കണം

New Update

പാലക്കാട്: മൊറാർജി കൾച്ചറൽ ഫൗണ്ടേഷന്റേയും രൂപതാ മദ്യ വിരുദ്ധ സമിതിയുടേയും ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണയോഗം സംഘടിപ്പിച്ചു. കല്ലടിക്കോട് ടിബി സെന്ററിൽ മൊറാർജി ഭവനിൽ നടന്ന പരിപാടി കെ സി ബി സി പാലക്കാട് രൂപതാ മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് മാത്യു കല്ലടിക്കോട് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും തടയാന്‍ കുടുംബ പശ്ചാത്തലം ലഹരിമുക്തമാവണം. വിദ്യാലയങ്ങളില്‍ അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തിയാല്‍ ലഹരി ഉപയോഗത്തില്‍ നിന്നു മാറി നില്‍ക്കാനുള്ള സാഹചര്യം കുട്ടികള്‍ക്കു ലഭിക്കും. ഭാവി തലമുറകള്‍ ലഹരിക്കടിമപ്പെടാതെ നോക്കാന്‍ സമ്മര്‍ദ്ദങ്ങളില്ലാത്ത കരുതലാണ് പ്രധാനം.

പ്രസംഗകർ പറഞ്ഞു.

മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മരങ്ങോലി അധ്യക്ഷത വഹിച്ചു.ജോസ് എ.എം.ഹംസ, സജിൻ ദാസ്, ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

lahari
Advertisment