Advertisment

ലാജി മാടത്താനിക്കുന്നേലും പ്രവർത്തകരും കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിൽ ചേർന്നു

New Update

പൊൻകുന്നം: ലാജി മാടത്താനിക്കുന്നേലും പ്രവർത്തകരും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.

Advertisment

publive-image

യൂത്ത് ഫ്രണ്ട് മുൻ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ്, ചെറുവള്ളി സഹകരണ ബാങ്ക് വൈസ് പ്രസിഡൻറുമായ ലാജിയും നൂറ് കണക്കിന് പ്രവർത്തകരും ജോസ് കെ മാണി വിഭാഗത്തിൽ നിന്നും രാജിവെച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു .

പാർട്ടി നിയോജക മണ്ഡലം പ്രസിഡൻറ് സി വി തോമസ്കുട്ടിയുടെ അധ്യക്ഷതയിൽ പൊൻകുന്നത്ത് ചേർന്ന യോഗത്തിൽ വച്ച് പാർട്ടി ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ലാജി മാടത്താനികുന്നേലിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് അജിത്ത് മുതിരമലാ, ടോമി ഡോമിനിക്ക്, പ്രസാദ് ഉരുളികുന്നം,സാവിയോ പാമ്പൂരി, ജോർജ്കുട്ടി പൂതക്കുഴി, ജോസ് താനാപള്ളി, മോളിക്കുട്ടി പനക്കൽ, ദീപാ കുമാരി തുടങ്ങിയവർ പങ്കെടുത്തു.

Advertisment