Advertisment

സെമിഫൈനലില്‍ യോഗ്യത നേടാനായില്ലെങ്കിലും ഹീറ്റ്‌സില്‍ നാലാമതെത്തി കുവൈറ്റിന്റെ 17-കാരി ലാറ ദഷ്ടി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ടോക്കിയോ ഒളിമ്പിക്‌സില്‍ വെള്ളിയാഴ്ച നടന്ന വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഹീറ്റ്‌സില്‍ കുവൈറ്റിന്റെ ലാറ ദഷ്ടി നാലാമതെത്തി. നാലാമതെത്തിയെങ്കിലും ഇവര്‍ക്ക് സെമി ഫൈനലില്‍ യോഗ്യത നേടാനായില്ല.

ഹീറ്റ് മൂന്നില്‍ 29.69 സെക്കന്‍ഡിലാണ് ദഷ്ടി ഫിനിഷ് ചെയ്തത്. ശനിയാഴ്ച നടക്കുന്ന സെമിഫൈനലിലേക്ക് യോഗ്യത നേടാന്‍ ഈ പ്രകടനം മതിയാകുമായിരുന്നില്ല. 16 പേരാണ് സെമിഫൈനലിന് യോഗ്യത നേടിയത്. വെറും 17 വയസ് മാത്രമാണ് ലാറ ദഷ്ടിയുടെ പ്രായം.

വനിതകളുടെ 100 മീറ്റര്‍ റൗണ്ടില്‍ എട്ടാമത് ഫിനിഷ് ചെയ്ത കുവൈറ്റിന്റെ മധാവി അല്‍ ഷെമ്മാരിക്ക് സെമി ഫൈനലില്‍ യോഗ്യത നേടാനായില്ല.

Advertisment