Advertisment

വിവാഹം വലിയ ഉത്തരവാദിത്വം, അത് ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്; തുറന്നു പറച്ചിലുമായി ഹണി റോസ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്.

വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്.

വിജയവാഡയിൽ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയപ്പോൾ ഹണി റോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹത്തെക്കുറിച്ച്‌ ഹണിയോട് ചോദിച്ചതായിരുന്നു ആരാധകർ. വിവാഹം വലിയൊരു ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം എടുക്കാൻ എനിക്കിഷ്ടമാണ്. ഒരു വിവാഹ ബന്ധം വിജയകരമാവാൻ വേണ്ടതെല്ലാം ചെയ്യാൻ‌ തയ്യാറാണെന്നും ഹണി റോസ് വ്യക്തമാക്കി.

മലയാളത്തിലും തെലുങ്കിലുമായി കരിയറിന്റെ തിരക്കുകളിലാണ് ഹണി റോസ്. തെലുങ്ക് സോഷ്യൽ മീഡിയകളിൽ തരംഗമാവാൻ ഇതിനകം ഹണി റോസിന് കഴിഞ്ഞു. വീരസിംഹ റെഡിക്ക് ശേഷം ഹണി റോസിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണവും കൂടിയിട്ടുണ്ട്.

കമന്റുകൾ ആദ്യം തന്റെ അമ്മയെയുൾപ്പെടെ വിഷമിപ്പിച്ചിരുന്നു. എന്നാലിന്ന് അമ്മ പോലും അത് കാര്യമാക്കാതാതെയായി. മോശം കമന്റിടുന്നവരെ താൻ ഗൗനിക്കാറില്ലെന്നും ഹണി റോസ് വ്യക്തമാക്കി. ഉദ്ഘാടന പരിപാടികൾ തനിക്കിഷ്ടമാണ്. ആളുകളുടെ സ്നേഹം നേരിട്ടറിയാം. അതിലെന്താണ് തെറ്റെന്നും ഹണി റോസ് ചോദിച്ചു.

Advertisment