Advertisment

54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ ചിത്രങ്ങൾ പ്രഖ്യാപിച്ചു

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന 'കാതൽ', ഉണ്ണി മുകുന്ദൻ നായകനായ 'മാളികപ്പുറം' ഉൾപ്പടെയുള്ള മലയാള ചിത്രങ്ങൾ പട്ടികയിലുണ്ട്. ജിയോ ബേബിയാണ് കാതൽ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറത്തിന്റെ സംവിധായകൻ.

author-image
മൂവി ഡസ്ക്
New Update
adfghjkgfghjkl

54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമ ചിത്രങ്ങൾ പ്രഖ്യാപിച്ചു. 25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത്. മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന 'കാതൽ', ഉണ്ണി മുകുന്ദൻ നായകനായ 'മാളികപ്പുറം' ഉൾപ്പടെയുള്ള മലയാള ചിത്രങ്ങൾ പട്ടികയിലുണ്ട്. ജിയോ ബേബിയാണ് കാതൽ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറത്തിന്റെ സംവിധായകൻ.

മലയാള സിനിമയായ 'ആട്ടം' ആണ് ഇന്ത്യൻ പനോരമയിലെ ഉ​ദ്ഘാടന ചിത്രം. ആനന്ദ് ഏകർഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രോഹിത് എംജി കൃഷ്ണൻ സംവിധാനം ചെയ്ത 'ഇരട്ട', രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്', ​ഗണേഷ് രാജിന്റെ 'പൂക്കാലം' എന്നിവയും മുഖ്യധാരാ സിനിമയിൽ ജൂഡ് ആന്തണി ഒരുക്കിയ 2018 ഉം ഫീച്ചർ സിനിമകളുടെ പട്ടികയിൽ ഇടം നേടി.

നോൺ ഫീച്ചർ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്നും ആനന്ദ​ ജ്യോതി സംവിധാനം ചെയ്ത 'ശ്രീ രുദ്രം' ഇടം നേടി.

ഹിന്ദിയിൽ നിന്ന് വിവേക് അ​ഗ്നിഹോത്രിയുടെ 'വാക്സിൻ വാർ', സുദീപ്തോ സെന്നിന്റെ 'ദി കേരള സ്റ്റോറി' എന്നീ ശ്രദ്ധേയ ചിത്രങ്ങളും ഇടം നേടിയിട്ടുണ്ട്. തമിഴിൽ നിന്നും വെട്രിമാരന്റെ 'വിടുതലെെ'യും മണിരത്നത്തിന്റെ 'പൊന്നിയൻ സെൽവൻ 2'ഉം പ്രദർശിപ്പിക്കുന്നുണ്ട്. നവംബർ 20 മുതൽ 28 വരെ ​ഗോവയിലാണ് 54-ാമത് ചലച്ചിത്ര മേള നടക്കുന്നത്.

kathal-malikappuram-2018-movie
Advertisment