Advertisment

മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്റെ ടെെറ്റിൽ അനൗൺസ്മെന്റ് ഒക്ടോബര്‍ 24-ന് നടക്കും

ചുരുങ്ങിയ സമയം കൊണ്ട് ഏറെ പ്രതീക്ഷയുള്ള പ്രൊഡക്ഷൻ ഹൗസായി മാറിയ മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിർമിച്ചത്.

author-image
മൂവി ഡസ്ക്
New Update
sdfdfkjvhbfuivjkm

മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്റെ ടെെറ്റിൽ അനൗൺസ്മെന്റ് ഒക്ടോബര്‍ 24-ന് നടക്കും. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന് മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്‍റെ മറ്റുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Advertisment

ചുരുങ്ങിയ സമയം കൊണ്ട് ഏറെ പ്രതീക്ഷയുള്ള പ്രൊഡക്ഷൻ ഹൗസായി മാറിയ മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിർമിച്ചത്. മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന കാതൽ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ജിയോ ബേബിയാണ് സംവിധാനം.

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് കണ്ണൂർ സ്ക്വാഡ് മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് ബോക്സോഫീസിൽ കുതിക്കുകയാണ്. ഇതുവരെ 75 കോടിയിലധികം രൂപ ചിത്രം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാഫിയോടോപ്പം റോണി ഡേവിഡും ചേര്‍ന്നാണ്.

ഭ്രമയു​ഗം, ബസൂക്ക, യാത്ര 2, കാതൽ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസിന് തയാറെടുക്കുന്ന ചിത്രങ്ങൾ. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയു​ഗം പൂർണമായും ബ്ലാക്ക് ആന്റ് വെെറ്റിൽ ചിത്രീകരിക്കുന്ന ഹൊറർ ചിത്രമാണ്. ഡീനോ ഡെന്നിസ് ആണ് ബസൂക്ക സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം 'യാത്ര 2' വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. 2019-ൽ മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ 'യാത്ര'യുടെ രണ്ടാം ഭാ​ഗമാണ് ചിത്രം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയിട്ടാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തിയത്.

mammootty kampany s fifth movie title announcement on tuesday
Advertisment