Advertisment

'കുടുംബ സ്ത്രീയും കുഞ്ഞാടും' സിനിമയുടെ ചിത്രീകരണം കോട്ടയത്തും പരിസരങ്ങളിലുമായി പൂർത്തിയായി

ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിച്ച് മഹേഷ്. പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുടുംബ സ്ത്രീയും കുഞ്ഞാടും' എന്ന സിനിമയുടെ ചിത്രീകരണം കോട്ടയത്തും പരിസരങ്ങളിലുമായി പൂർത്തിയായി.

author-image
മൂവി ഡസ്ക്
New Update
dfghjkljhgfdfghjkl

ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിച്ച് മഹേഷ്. പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുടുംബ സ്ത്രീയും കുഞ്ഞാടും' എന്ന സിനിമയുടെ ചിത്രീകരണം കോട്ടയത്തും പരിസരങ്ങളിലുമായി പൂർത്തിയായി. പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ ​ഗൗരവമായ വിഷയം അവതരിപ്പിക്കുന്ന ചിത്രമാണിത്.

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, ഗിന്നസ് പക്രു, സലിം കുമാർ, സാജു നവോദയ, മണിയൻപിള്ള രാജു, കോബ്രാ രാജേഷ്, വിഷ്ണു കാർത്തിക്ക്, ജയകൃഷ്ണൻ, സ്നേഹാ ബാബു, സ്നേഹാ കുമാർ, മങ്കാമഹേഷ്, മജീദ്, ബിന്ദു എൽസി, ഷാജി മാവേലിക്കര എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

തിരക്കഥ - ശ്രീകുമാർ അറയ്ക്കൽ, ഗാനങ്ങൾ - സിജിൽ കൊടുങ്ങല്ലൂർ, മണികണ്ഠൻ, സംഗീതം - ശ്രീജു ശീധർ, ഛായാഗ്രഹണം - ലോവൽ. എസ്, എഡിറ്റിങ് - രാജാ മുഹമ്മദ്, കലാസംവിധാനം - രാധാകൃഷ്ണൻ, മേക്കപ്പ് - വിജിത്, കോസ്റ്റ്യൂ ഡിസൈൻ -ഭക്തൻ മങ്ങാട്, അസോസിയേറ്റ് ഡയറക്ടേർസ് സജിത് ലാൽ, വിൽസൺ തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഡി. മുരളി, പ്രൊഡക്ഷൻ കൺടോളർ - ദീപു എസ്. കുമാർ, പി.ആർ.ഒ -വാഴൂർ ജോസ്, ഫോട്ടോ - ശാലു പേയാട്.

movie-kudumba-sthreeyum-kunjadum-shooting
Advertisment