Advertisment

പിറന്നാൾ ദിവസം അച്ഛൻ തനിക്കായി എഴുതിയ കത്ത് വായിച്ച് വികാരനിർഭരയായി നടി നവ്യ നായർ

‘‘മക്കൾ ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്. വർഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്, എന്റെ ചക്കരമുത്താണ്.’’

author-image
മൂവി ഡസ്ക്
New Update
fghjklhjgfdsfghjkl

‘‘മക്കൾ ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്. വർഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്, എന്റെ ചക്കരമുത്താണ്.’’–ഇങ്ങനെയായിരുന്നു നവ്യയുടെ അച്ഛൻ പിറന്നാള്‍ കുറിപ്പിൽ എഴുതിയത്. കത്തുവായിക്കുന്നതിനിടയിൽ വാക്കുകൾ മുറിഞ്ഞുപോയെങ്കിലും നവ്യ വായന തുടർന്നു. ഒടുവിൽ കത്തുവായിച്ചു തീർത്ത താരം തൊണ്ടയിടറി കരഞ്ഞുകൊണ്ട് അച്ഛനെ കെട്ടിപ്പിടിക്കുകയായിരുന്നു.

നവ്യയുടെ 38 ാം ജന്മദിനമാണ് പ്രിയപ്പെട്ടവരെല്ലാം ഒത്തുകൂടി ആഘോഷമാക്കിയത്. വീട്ടിലേക്ക് കടന്നുവരുന്ന താരത്തെ കാത്ത് സമ്മാനങ്ങളുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും കാത്തിരിക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയും നവ്യയുടെ മകനും ചടങ്ങിലുണ്ടായിരുന്നു.നവ്യ തന്നെയാണ് പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂെട പങ്കുവച്ചത്.

navya-nair-birthday-celebration
Advertisment