Advertisment

'സംഭവം നടന്ന രാത്രിയിൽ' എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി

വ്യത്യസ്ഥ ഷെഡ്യൂളുകളോടെ അറുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഇക്കഴിഞ്ഞ ദിവസം പൂർത്തിയായത്. കലന്തൂർ എൻ്റെർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ കലന്തൂരാണ് ചിത്രം നിർമ്മിക്കുന്നത്.

author-image
മൂവി ഡസ്ക്
New Update
saddfghjkljhgfghjk

റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന 'സംഭവം നടന്ന രാത്രിയിൽ' എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. വ്യത്യസ്ഥ ഷെഡ്യൂളുകളോടെ അറുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഇക്കഴിഞ്ഞ ദിവസം പൂർത്തിയായത്. കലന്തൂർ എൻ്റെർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ കലന്തൂരാണ് ചിത്രം നിർമ്മിക്കുന്നത്.

വലിയ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ഏറെ ദുരുഹതകൾ നിറഞ്ഞ സംഭവങ്ങൾ കോർത്തിണക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. അർജുൻ അശോകനും മുബിൻ എം. റാഫിയുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് നായിക.

ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, സുധീർ കരമന, ജോണി ആൻ്റണി, ജാഫർ ഇടുക്കി, അശ്വത്ത് ലാൽ, വിശ്വജിത്ത്, സുധീർ, സമദ്, കലാഭവൻ ജിൻ്റോ, ഏലൂർ ജോർജ്, കലാഭവൻ റഹ്മാൻ, മാളവികാ മേനോൻ, നേഹ സക്സേന എന്നിവരും ചിത്രത്തിലുണ്ട്. ഹരി നാരായണൻ്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ഈണം പകർന്നിരിക്കുന്നു.

sambhavam-nadanna-rathriyil-shooting-completed
Advertisment