Advertisment

ലതാ മങ്കേഷ്‌കറുടെ ആരോഗ്യനിലയില്‍ പുരോഗതി

author-image
ഫിലിം ഡസ്ക്
Updated On
New Update

മുംബൈ: ശ്വാസതടസ്സത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയുന്ന ലതാ മങ്കേഷ്‌കറുടെ ആരോഗ്യനിലയില്‍ പുരോഗതി. ആരോഗ്യസ്ഥിതി സാധാരണനിലയില്‍ആയിക്കൊണ്ടിരിക്കുകയാണെന്ന് എ എന്‍ ഐ ട്വീറ്റ് ചെയ്തു.

publive-image

കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ലതാ മങ്കേഷ്കറെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആശുപത്രിയിലെ ഫിസിഷ്യനും സീനിയര്‍ മെഡിക്കല്‍ അഡ്വൈസറുമായ ഡോ. ഫറൂഖ് ഇ ഉദ്വലിയയുടെ ചികിത്സയിലാണ് ലത മങ്കേഷ്‌കര്‍.

lathamangeshkar
Advertisment