Advertisment

വനിതകളുടെ മനസ് വ്രണപ്പെടുത്ത ലിസ്റ്റാണ് നിലവിലേത് ....കെപിസിസി ലിസ്റ്റില്‍ ഒരു വനിത; സോണിയാ ഗാന്ധിക്ക് പരാതിയുമായി ലതികാ സുഭാഷ്

New Update

കോട്ടയം: കെപിസിസി ഭാരവാഹി പട്ടികയില്‍ പരാതിയുമായി ലതികാ സുഭാഷ്. വനിതകളുടെ മനസ് വ്രണപ്പെടുത്ത ലിസ്റ്റാണ് നിലവിലേത് എന്ന് ലതികാ സുഭാഷ് നിലപാടെടുത്തു.

Advertisment

publive-image

ജനറല്‍ സെക്രട്ടറിമാരില്‍ ഒരു വനിതയ്ക്ക് മാത്രമാണ് ഇടം നേടാനായത്. ഇത് പ്രതിഷേധാര്‍ഹമാണെന്ന് ലതികാ സുഭാഷ് പറഞ്ഞു. ഇത് സംബന്ധിച്ച്‌

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പരാതി നല്‍കിയിട്ടുണ്ട്. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇനി പ്രഖ്യാപിക്കാനിരിക്കുന്ന സ്ഥാനങ്ങളിലേക്ക് വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം വേണം. ഭാരവാഹി പട്ടികയില്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ നേതൃത്വം തയ്യാറാകണെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു.

Advertisment