Advertisment

എല്‍ഡിഎഫ് കുവൈറ്റ് വിജയദിനം ആഘോഷിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കേരളത്തിലെ നിയമസഭ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിഐതിഹാസിക വിജയത്തിൽ എല്‍ഡിഎഫ് കുവൈറ്റിന്റെ നേതൃത്വത്തിൽ വിജയഘോഷം സംഘടിപ്പിച്ചു.

ഫ്ളാറ്റുകളിലും, ക്യാമ്പുകളിലും, ഓഫീസികളിലും ദീപം തെളിച്ചും മധുരം വിളമ്പിയും കുവൈറ്റ്‌ പ്രവാസികൾ ആഘോഷത്തിൽ പങ്കുചേർന്നു. തുടർന്ന് നടന്ന ഓൺലൈൻ പൊതുയോഗത്തിൽ നിയുക്ത രാജ്യസഭ എം.പി സ: വി.ശിവദാസൻ, നിയുക്ത എം.എൽ .എ സ:പി. പ്രസാദ്, എന്‍വൈഎല്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീർ പയ്യനങ്ങാടി, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിരുത്തരവാദം കാണിക്കുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ചും, പ്രതിരോധ പ്രവർത്തനത്തിൽ രാജ്യത്തെ തന്നെ മികച്ച മാതൃകയായ കേരള സംസ്ഥാനത്തിന്റെ ഇടപെടലിനെ കുറിച്ചും നേതാക്കൾ സംസാരിച്ചു.

എല്‍ഡിഎഫ് കുവൈറ്റ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സി.കെ നൗഷാദ് സ്വാഗതം പറഞ്ഞ യോഗത്തിന്, ചെയർമാൻ ശ്രീംലാൽ അദ്ധ്യക്ഷത വഹിച്ചു. തെരെഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സുബിൻ അറക്കൽ നന്ദിയും പറഞ്ഞു.

എല്‍ഡിഎഫ് കുവൈറ്റ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ സത്താർ കുന്നിൽ, അബ്ദുൾ വഹാബ്‌ എന്നിവർ സംബന്ധിച്ചു. ഇടതുപക്ഷ പ്രവർത്തകരും, വിവിധ സംഘടനാ നേതാക്കളും ഉൾപ്പടെ നൂറുകണക്കിന് പേരാണ് ഓൺലൈൻ പൊതുയോഗത്തിൽ പങ്കെടുത്തത്.

kuwait news
Advertisment