Advertisment

ലേൺ ദി ഖുർആൻ ഒന്നാം ഘട്ടം ഫൈനൽ പരീക്ഷ നവംബര്‍ 9 വെള്ളിയാഴ്ച.

author-image
admin
New Update

റിയാദ്  ഇന്ത്യൻ ഇസ്‌ലാഹീ സെന്ററിനു കീഴിൽ സൗദിഅറേബ്യയിലും  കേരളത്തിലുമായി നടക്കുന്ന ലേൺ ദി ഖുർആൻ പുനരാവർത്തനം ഒന്നാം ഘട്ട ഫൈനൽ പരീക്ഷ നവംബർ ഒമ്പതിന്  വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുമെന്നും  രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന. പരീക്ഷയുടെ  സുഖകരമായ നടത്തിപ്പിനായി നാലു സോണുകളായി തരം തിരിക്കുകയും ഓരോ ഏരിയകൾക്കും കോഡിനേറ്റർമാരെയും പരീക്ഷാ മേൽനോട്ടത്തിന് സൂപ്പർ വൈസർമാർ, ഇൻവിജിലേറ്റർമാർ എന്നിവരേയും പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.  സർവകലാശാല പരീക്ഷകളുടെ രീതിയും ചട്ടക്കൂടും അനുസരിച്ച് കൃത്യമായും വ്യവസ്ഥാപിതമായും പഠിതാക്കൾ സെന്ററുകളിലെത്തി രജിസ്‌ട്രേഷൻ നമ്പർ സംവിധാനത്തിലൂടെ നടക്കുന്ന ലേൺ ദി ഖുർആൻ പരീക്ഷാ പദ്ധതി 18 വർഷം മുമ്പ് ആരംഭിച്ചതാണെന്നും റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെറില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍  ഭാരാവഹികള്‍ അറിയിച്ചു

Advertisment

publive-image

ലേൺ ദി ഖുർആൻ ഒന്നാം ഘട്ടം ഫൈനൽ പരീക്ഷ ഇന്ത്യൻ ഇസ്‌ലാഹീ സെന്‍റെര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനാം നടത്തുന്നു.

വിദ്യാർത്ഥി.കൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ചോദ്യാവാലി ഉൾകൊള്ളുന്ന വർക് ഷീറ്റിനെ ആധാരമാക്കിയാണ് ഫൈനൽ പരീക്ഷ നടക്കുക. ഓരോ പ്രവിശ്യയിൽ നിന്നും ഉന്നത വിജയം നേടുന്നവരെ അതാതു പ്രവിശ്യകളിൽ പ്രത്യേകം സമ്മാനങ്ങൾ നൽകി ആദരിക്കും. വിദ്യാർത്ഥികളുടെ വർക് ഷീറ്റ് ആവശ്യമുള്ളവർക്ക് റിയാദ് ഇന്ത്യൻ ഇസ്്‌ലാഹീ സെന്ററിന്റെ വെബ് സൈറ്റിൽ നിന്ന് (www.islahicetnre.com) ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്. സൗദിയില്‍ 21 കേന്ദ്രങ്ങളാണ് പരീക്ഷ എഴുതുന്നതിനായി സജീകരിചിട്ടുള്ളത്

ഇസ്‌ലാമിക മതകാര്യ വകുപ്പിനു കീഴിലുള്ള  കോൾ ആന്റ് ഗൈഡൻസ് സെന്റർ മേധാവികളാണ് ഓരോ സെന്ററിനും വേണ്ട സൗകര്യങ്ങൾ ഒരുക്കുവൻ നിർദേശം നൽകുന്നത്. കന്നട ഭാഷയിൽ പ്രത്യേകം തയ്യാറാക്കിയ ലേൺ ദി ഖുർആൻ പരീക്ഷയും തൽസമയത്ത്് നടക്കും.  . മുൻകൂട്ടി റജിസ്റ്റർ ചെയ്യാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷനു പ്രത്യേക സംവിധാനം എല്ലാ പരീക്ഷാ സെന്റ്‌റുകളിലും ഉണ്ടായിരിക്കും.

വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും അടുത്തവർഷം നടക്കുന്ന ലേൺ ദി ഖുർആൻ സംഗമത്തിൽ വെച്ച് വിതരണം ചെയ്യുന്നതാണ്. ലേൺ ദി ഖുർആൻ പദ്ധതിയുടെ പുനരാവർത്തനത്തിന്റെ  രണ്ടാം ഘട്ട പാഠ്യപദ്ധതി ലഭിക്കാത്തവർക്ക് അതാതു സെന്ററുകളിൽ നിന്ന് കൈപ്പറ്റാൻ സാധിക്കുന്നതാണ്പാഠഭാഗത്തെ ആധാരമാക്കിയുള്ള കോച്ചിങ് ക്ലാസുകൾ വിവിധശാഖകളെ കേന്ദ്രീകരിച്ച് നടത്തുന്നതിനും സ്ത്രീകൾക്ക് മാത്രമായുള്ള കോച്ചിംഗ് ക്ലാസുകൾ വർധിപ്പിക്കുന്നതിനും വിവിധ പദ്ധതികൾ തയ്യാറാക്കിവരുന്നു. ക്ലാസുകളെ കുറിച്ചുള്ള വിശദ വിവരങ്ങൾ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വെബ്‌സൈറ്റിൽ ലഭ്യമാണ്.

publive-image

ഓരോ പ്രദേശത്തുനിന്നു പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്കായി കോഓർഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്. റിയാദ് ആസ്ഥാനമായ മധ്യ പ്രവിശ്യയിൽ ഏരിയാ കോഡിനേറ്റർ ഫൈസൽ ബുഖാരി  (0531962109), ജിദ്ദ ആസ്ഥാനമായി മക്ക, മദീന, യാമ്പു, താഇഫ് ഏരിയ ഉൾപ്പെടുത്തി പടിഞ്ഞാറൻ മേഖലയിൽ അബൂബക്കർ യാമ്പു (056 689 1976) ദമ്മാം ആസ്ഥാനമാക്കി ജുബൈൽ, അൽകോബാർ ഉൾപ്പെടുന്ന കിഴക്കൻ മേഖല കോഓർഡിനേറ്റർ മുഹമ്മദ് ഇദ്‌രീസ് (0502455013), തെക്കൻ മേഖലയിൽ അബ്ദുൽകലാം മൗലവി ബിശ (0532285791) എന്നിവരാണ് നാലു പ്രവിശ്യകളുടെ പ്രധാന ചുമതല നിർവഹിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് സഅദുദ്ദീൻ സ്വലാഹി 0596639923, നൗഷാദ് മടവൂർ 0501306212 (ബത്ഹ), അബ്ദുറസാഖ് എടക്കര 0503861852, മജീദ് തൊടികപ്പുലം 0569214998(റൗള), സിയാദ് കായംകുളം 0552982573 , സാജിദ് കൊച്ചി 0508859571(അസീസിയ്യ) ഷംസുദ്ദീൻ പുനലൂർ 0532376028 (സുമേഷി), ഫിറോസ് സ്വലാഹി 0502073586 (ദിലം), റഫീഖ് സലഫി 0503389969(ദവാദ്മി), ഹസനുൽ ബന്ന 0567278984 (ജിദ്ദ), മൻസൂർ അൻസാരി  0551503014 (വാദീ ദവാസിർ), അബ്ദുന്നാസർ തിക്കോടി 0507670756 (മക്ക), അബ്ദുൽ അസീസ് സുല്ലമി 0535072202 (യാമ്പു), നിസാർ സ്വലാഹി 0504180318 (അൽഖർജ്), അബ്ദുറഷീദ് മദീനി 0539229511 (ഹോത്ത ബനീതമീം), അബ്ദുൽ മജീദ് 0531892743 (ജുബൈൽ), അജ്മൽ മദനി 0533045017 (അൽകോബാർ), ജാഫർ ഖാൻ 0509210191 (റഹീമിയ്യ), അബ്ദുല്ല മദീനി 059 0231141 (ഹഫറുൽബാതിൻ), അബ്ദുസലാം ഫൈസി 0540828964 (ദുർമ), സനീർ സ്വലാഹി 0553073464 (ബുറൈദ), മുഹമ്മദ് സ്വാലിഹ് 0507689119 (ത്വാഇഫ്), ഫിറോസ് 0501324799 (അൽറസ്സ്), അബ്ദുറഷീദ് 0551000756 (മദീന), അബ്ദുസ്സലാം ചേലേമ്പ്ര 0502774760 (ബിശ) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍  അറിയിച്ചു

നവംബർ 11ന് പരീക്ഷ നടക്കുന്ന കേരള സെക്ടറിലെ പരീക്ഷാസെന്ററുകൾ: ബുസ്താനുൽ ഉലൂംഅറബിക്‌കോളേജ്,  ചാവക്കാട് (തൃശൂർ), 3. മലപ്പുറം സിറ്റി,  ആനങ്ങാടി,  അന്തിയൂർ കുന്ന്, വേങ്ങര, അരീക്കോട്, വണ്ടൂർ,  കുനിയിൽ,  പറവന്നൂർ,  ഇടിമുഴിക്കൽ,  വാഴക്കാട് ,  ജാമിഅ സലഫിയ്യ പുളിക്കൽ,  (മലപ്പുറം), സി .ഡി. ടവർ, ബേപ്പൂർ, മാത്തറ, കടുപ്പിനി,  ചാലിയം,  നല്ലളം, പെരുമണ്ണ, ഒളവണ്ണ, തിരൂത്തിയാട്, കൊടിയത്തൂർ, കീഴ്പറമ്പ്, പുളപ്പൊയിൽ (കോഴിക്കോട്), ഇടുക്കിസിറ്റി, പത്തനാപുരം, കാട്ടൂർ, കുഞ്ഞിക്കോട് (ഇടുക്കി), തിരുവനന്തപുരം. ടിപി അബ്ദുറസാഖ് ബാഖവിയാണ് കേരള സെക്ടർ ഡയറക്ടർ ഗൾഫ് രാജ്യങ്ങളിലും മറ്റു പരീക്ഷാ സെന്ററുകൾ ഇല്ലാത്ത സ്ഥലങ്ങളിലും പരീക്ഷയെഴുതാൻ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നവംബർ 9, 10 ദിവസങ്ങളിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതാം. www.learnthequran.org എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷാ ലോകത്ത് എവിടെ വെച്ചും എഴുതാവുന്നതാണ് . വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ചോദ്യാവലിയും തയ്യാറാക്കിയിട്ടുടെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ അബ്ദുൽഖയ്യൂം ബുസ്താനി അഡ്വ: അബ്ദുല്‍ ജലീല്‍,  അബൂബക്കർ എടത്തനാട്ടുകര. സഅദുദ്ദീൻ സ്വലാഹിനൗഷാദ് മടവൂർ എന്നിവര്‍ പങ്കെടുത്തു.

 

Advertisment