Advertisment

ലോക ലഹരി വിരുദ്ധ ദിനത്തിൽ മദ്യനിരോധന സമിതി പ്രവർത്തകർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് :ലോക ലഹരി വിരുദ്ധ ദിനത്തിൽ പാലക്കാട് മദ്യനിരോധന സമിതി പ്രവർത്തകർ മുഖ്യമന്ത്രി കത്തുകളയച്ചു പ്രതിഷേധിച്ചു.ലോക്ക് ഡൗൺ സമയത്ത് മദ്യ നിരോധനം മൂലം ഉണ്ടായ നേട്ടങ്ങൾ അട്ടിമറിച്ച് തുറന്ന മദ്യശാലകൾ അടച്ചിടണമെന്നും സാമൂഹ്യ സുരക്ഷ ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

Advertisment

publive-image

പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടി കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ പ്രസിഡണ്ട് വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു .

സന്തോഷ് മലമ്പുഴ , അഖിലേഷ് കുമാർ , എ കെ സുൽത്താൻ, വേലായുധൻ കൊട്ടേക്കാട്, മുണ്ടൂർ സുലൈമാൻ , സണ്ണി എടൂർ , സൈദ് പറ കുന്നം, കുമാരൻ ചെറക്കാട്, സന്തോഷ്കുമാർ കൊപ്പം എന്നിവർ സംസാരിച്ചു.

letter
Advertisment