Advertisment

നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കുവൈറ്റില്‍ ജനജീവിതം സാധാരണ നിലയിലേക്ക്; മാളുകളിലും മറ്റും തിരക്കേറി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകള്‍, റെസ്‌റ്റോറന്റുകള്‍, കഫേകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്. പ്രവര്‍ത്തനസമയം നീട്ടാന്‍ മന്ത്രിസഭ അനുവാദം നല്‍കിയതോടെ വിവിധ സ്ഥാപനങ്ങളില്‍ ജനത്തിരക്കുമേറി.

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശനാനുമതിയുള്ളത്. ഇത് ഉറപ്പുവരുത്തുന്നതിനായി ശക്തമായ പരിശോധനയും നടക്കുന്നുണ്ട്. ഗര്‍ഭിണികള്‍, 16 വയസിന് താഴെയുള്ളവര്‍, വാക്‌സിന്‍ സ്വീകരിക്കാനാകാത്ത ആരോഗ്യപ്രശ്‌നമുള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് ഇളവുകളുള്ളത്.

എന്നാല്‍, വളരെ കുറച്ച് നിയമലംഘനങ്ങള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നതും ശ്രദ്ധേയം. പരിശോധനയില്‍ വിട്ടുവീഴ്ച വരുത്തരുതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Advertisment