Advertisment

കുവൈറ്റിലേക്ക് ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് ജിസിസി സ്‌പോണ്‍സര്‍മാരുമായി പ്രവേശനമില്ല

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലേക്ക് ജിസിസി സ്‌പോണ്‍സര്‍മാരുമായി പ്രവേശിക്കാന്‍ അനുവാദമില്ലാത്ത രാജ്യങ്ങളുടെ പട്ടിക ആഭ്യന്തരമന്ത്രാലയം സൗദി എംബസിയ്ക്ക് കൈമാറി . പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ജിസിസി സ്‌പോണ്‍സര്‍മാര്‍ക്കൊപ്പം കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു .

Advertisment

publive-image

സൗദി സ്‌പോണ്‍സര്‍മാര്‍ക്കൊപ്പം ഏതൊക്കെ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് എന്നത് സംബന്ധിച്ച് കുവൈറ്റിലെ സൗദി എംബസി ആഭ്യന്തരമന്ത്രാലയത്തോട് ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് മന്ത്രാലയം ലിസ്റ്റ് പുറത്തിറക്കിയത്.

കെനിയ , ഉഗാണ്ട്, നൈജീരിയ , ടോഗോ , സെനഗല്‍ , മലാവി , ഭൂട്ടാന്‍ , ചാഡ് , സെറ ലിയോന്‍ , നൈജര്‍ ,ജിബൂട്ടി , എത്യോപ്യ , ബുര്‍ക്കിന ഫാസോ, ടാന്‍സാനിയ , ഗാംബിയ , സിംബാവെ , മഡഗാസ്‌കര്‍ , ഗിനിയ , ഗിനിയ ബിസ്വ , ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ജിസിസി സ്‌പോണ്‍സര്‍മാക്കൊപ്പം കുവൈറ്റില്‍ പ്രവേശനം ഇല്ലാത്തത്.

kuwait kuwait latest
Advertisment