Advertisment

2018ല്‍ ഉപയോഗിച്ച ഏറ്റവും മോശമായ പാസ്‌വേര്‍ഡുകള്‍

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

വാഷിംങ്ടണ്‍ : ലോകത്തു 2018ല്‍ ഉപയോഗിച്ച ഏറ്റവും മോശമായ പാസ്‌വേര്‍ഡുകളുടെ പട്ടിക സോഫ്റ്റ് വെയര്‍ കമ്പനിയായ സ്പ്ലാഷ് ഡാറ്റ പുറത്തുവിട്ടു. 123456 ആണ് ഇത്തവണയും ഒന്നാം സ്ഥാനത്തു തുടരുന്നത്. ആദ്യമായി ഡൊണാല്‍ഡ് ('donald') എന്ന വാക്ക് മോശമായ പാസ്‌വേര്‍ഡുകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ഇന്‍റര്‍നെറ്റില്‍ ചോര്‍ന്ന 50 ലക്ഷം പാസ്‌വേര്‍ഡുകള്‍ ഉപയോഗിച്ചാണ് സ്പ്ലാഷ് ഡാറ്റ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. വലിയൊരു വിഭാഗം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളും എളുപ്പത്തില്‍ കണ്ടെത്താവുന്ന പാസ്‌വേര്‍ഡുകള്‍ ആണ് ഇപ്പോഴും സെറ്റ് ചെയുന്നത്. പൊതുവില്‍ കീബോര്‍ഡിലെ അടുത്തടുത്ത സംഖ്യയും ചിഹ്നങ്ങളുമാണ് പാസ്‌വേര്‍ഡായി ഉപയോഗിക്കുന്നത്. @#$%^&* എന്ന ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള പാസ്‌വേര്‍ഡ്‌ ഇതിനുദാഹരണം.

1234567 , 12345678 എന്നീ പാസ്‌വേര്‍ഡാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 'football', 'princess' എന്നീ പാസ്‌വേര്‍ഡുകള്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 'password' എന്ന വാക്ക് തന്നെ പാസ്‌വേര്‍ഡായി ചിലര്‍ ഉപയോഗിക്കുമ്പോൾ 111111 എന്ന അക്കങ്ങളും കൂടുതലായി ഉപയോഗിക്കുന്നു.

25 നു താഴെ ഉൾപ്പെട്ട 2018 ലെ മോശം പാസ്സ്‌വേർഡുകൾ:

1. 123456 (Rank unchanged from last year)

2. password (Unchanged)

3. 123456789 (Up 3)

4. 12345678 (Down 1)

5. 12345 (Unchanged)

6. 111111 (New)

7. 1234567 (Up 1)

8. sunshine (New)

9. qwerty (Down 5)

10. iloveyou (Unchanged)

11. princess (New)

12. admin (Down 1)

13. welcome (Down 1)

14. 666666 (New)

15. abc123 (Unchanged)

16. football (Down 7)

17. 123123 (Unchanged)

18. monkey (Down 5)

19. 654321 (New)

20. !@#$%^&* (New)

21. charlie (New)

22. aa123456 (New)

23. donald (New)

24. password1 (New)

25. qwerty123 (New)

 

Advertisment