Advertisment

ഭരണ ഘടനക്കെതിരായ വെല്ലുവിളികൾ ചെറുക്കാൻ മാധ്യമങ്ങൾക്കെ കഴിയു - കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ശിഹാബ്

New Update
deshabhimani campaign

സിപിഎം കായംകുളം ഏരിയ സെക്രട്ടറി കെ അരവിന്താക്ഷനില്‍നിന്ന് പത്രം സ്വീകരിക്കുന്നു. സമീപം സിപിഎം ഏരുവ മേഖല സെക്രട്ടറി ജെ.കെ നിസാo, മുൻ വാർഡ് മെമ്പർ മനാഫ്, മുനിസിപ്പൽ കൗൻസിലർ ഷെമിമ എന്നിവര്‍.

കായംകുളം: ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്യുന്ന ജനാതിപത്യ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാനും മത സ്വതന്ത്രവും പൗരവകാശങ്ങളും ഉറപ്പ്നൽകുന്ന ഭരണ ഘടന തകർക്കാനുള്ള ഫാസിസ്റ്റു ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ ജനാതിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾക്കെ കഴിയുയെന്ന് കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ അഭിപ്രായപെട്ടു. ദേശാഭിമാനി ദിനപത്രത്തിന്റെ ഒരു മാസം നീണ്ടു നിൽക്കുന്ന പ്രചരണത്തിന്റെ ഭാഗമായ് ഒരു വർഷത്തെ വരിചേർന്ന് കൊണ്ട് സംഘടകരുമായ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളെ വിലക്കെടുത്തും ഭീഷണിപെടുത്തിയും ജാതി മത കോപറേറ്റ് നയങ്ങൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും, ജാതി, മത, വർഗീയ ശക്തികൾക്കെതിരെ മുഖം നോക്കാതെ ശബ്ദിക്കുന്ന ഇടതു പക്ഷജനാതിപത്യ മുന്നണിയുടെ മുഖമായ ദേശാഭിമാനിപത്രം നാടിനും പുതു തലമുറക്കും ഇനിയും വഴികാട്ടിയാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. 

Advertisment