Advertisment

ആലപ്പുഴ ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിൻ്റ് സ്മാരക ബാല ചിത്രരചനാ മത്സരം 16 ന്

New Update
painting competetion

ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിൻ്റ് സ്മാരക ജില്ലാ തല ബാല ചിത്രരചനാ മത്സരം 16 ന് രാവിലെ 10 മുതൽ 12 വരെ ഗവമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്ക്കൂളീൽ വെച്ച് നടക്കും. 

രാവിലെ 8. 30 ന് രജിസ്ട്രേഷൻ ആരംഭിക്കും. പ്രത്യേകശേഷി വിഭാഗത്തിനുള്ള മഞ്ഞ, ചുവപ്പ് ഗ്രൂപ്പിൽ ഓരോ വിഭാഗത്തിനും ഒന്നിലധികം വൈകല്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, കാഴ്ച വൈകല്യം ഉള്ളവർ, സംസാരം, കേൾവി കുറവ് നേരിടുന്നവർ എന്നിങ്ങനെ നാല് ഉപഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. 

ഒരു സ്കൂളിൽ നിന്ന് എത്ര കുട്ടികൾക്കും പങ്കെടുക്കാം. ഓരോ വിഭാഗത്തിലും ആദ്യഅഞ്ച് സ്ഥാനക്കാരുടെ ചിത്രരചനകൾ സംസ്ഥാന മത്സരത്തിൽ ഉൾപ്പെടുത്തുമെന്ന് സെക്രട്ടറി കെ. ഡി. ഉദയപ്പൻ അറിയിച്ചു. ഇതിൽനിന്നാകും സംസ്ഥാന തല വിജയികളെ കണ്ടെത്തുന്നത്.  സ്കൂള്‍ അധികൃതരുടെ സാക്ഷ്യപത്രവും പ്രത്യക വിഭാഗത്തിലുള്ളവരുടെ വൈകല്യ സർട്ടിഫിക്കേറ്റും ഹാജരാക്കണം. വിവരങ്ങൾക്ക് 9447151513.

Advertisment