Advertisment

ആലപ്പുഴ ജില്ലാ സിവിൽ സർവീസ് കായിക മേളയുടെ ഭാഗമായി ഷട്ടില്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

New Update
shuttle badminton championship

ആലപ്പുഴ: ജില്ലാ സിവിൽ സർവീസ് കായികമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു ഉദ്ഘാടനം ചെയ്തു. കൗൺസിൽ സെക്രട്ടറി എൻ.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് റ്റി.ജയമോഹൻ, ജില്ലാ സ്പോർട്സ് ഓഫീസർ സി.വി വിജിലാൽ, പരിശീലകൻ ബിനു കുര്യൻ, രാജിമോൾ എന്നിവർ പ്രസംഗിച്ചു. 60 -ൽ അധികം താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ബുധൻ രാവിലെ 10 മണിക്ക് സിവിൽ സർവീസ് കായികമേളയുടെ ഔദ്യോഗിക ജില്ലാതല ഉദ്ഘാടനം. വെള്ള കിണർ ജംഗ്ഷന് സമീപമുള്ള ജില്ലാ ക്യാരംസ് അസോസിയേഷൻ ഹാളിൽ ജില്ലാ കളക്ടർ ഹരിത.വി.കുമാർ ഉദ്ഘാടനം ചെയ്യും.

Advertisment