Advertisment

കിഫ്ബിയില്‍ അക്കൗണ്ടന്റായി ജോലി വാങ്ങി കൊടുക്കാമെന്നു വിശ്വസിപ്പിച്ചു അഖില്‍ സജീവും കൂട്ടാളി രാജേഷും 10 ലക്ഷം രൂപ തട്ടിയെടുത്തു: ഗഡുക്കളായി പണം നല്‍കുകയായിരുന്നുവെന്ന് പരാതി

New Update
akhil sajeev caught
പത്തനംതിട്ട: കിഫ്ബിയില്‍ അക്കൗണ്ടന്റായി ജോലി വാങ്ങി കൊടുക്കാമെന്നു വിശ്വസിപ്പിച്ചു അഖില്‍ സജീവും കൂട്ടാളി രാജേഷും 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഗഡുക്കളായി പണം നല്‍കുകയായിരുന്നുവെന്നു തട്ടിപ്പിനിരയായ റാന്നി വലിയകുളം സ്വദേശി പി.ജി.താനിയ നല്‍കിയ പരാതിയില്‍ പറയുന്നു. 
Advertisment
പ്രതികള്‍ കിഫ്ബിയുടെ വ്യാജ നിയമന ഉത്തരവ് തയാറാക്കി കൈമാറിയത് അനുസരിച്ച് 2022 മാര്‍ച്ച് 24ന് തിരുവനന്തപുരത്തെ കിഫ്ബി ഓഫിസിലെത്തിയ പരാതിക്കാരിയെ ഏതോ റെക്കോഡുകളില്‍ ഒപ്പീടിച്ചു മടക്കി അയച്ചു. 
പിന്നീട് ജോലി സംബന്ധമായ വിവരമൊന്നുമില്ലാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല. 10 ലക്ഷം രൂപയില്‍ ഒരു ഗഡു പത്തനംതിട്ട സിഐടിയു ഓഫിസില്‍ വച്ചു അഖിലിനു കൈമാറിയെന്നും പരാതിയിലുണ്ട്. റാന്നി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Advertisment