Advertisment

നിയമന തട്ടിപ്പ് കേസ്; കുറ്റം സമ്മതിച്ച് അഖിൽ സജീവ്

മൂന്ന് ദിവസം കസ്റ്റഡിയിൽ ലഭിച്ച റഹീസിന്റെ കസ്റ്റഡി കലാവധി ഇന്നലെ അവസാനിച്ചു.

New Update
akhil

പത്തനംതിട്ട: നിയമന തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖിൽ സജീവ്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഒന്നാം പ്രതിയായ അഖിൽ സജീവ് തട്ടിപ്പിലെ തന്റെ പങ്ക് തുറന്നുപറഞ്ഞ് കുറ്റസമ്മതം നടത്തിയത്. കേസിലെ ഗൂഢാലോചനയെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാൻ കസ്റ്റഡിയിൽ വാങ്ങിയ അഖിൽ സജീവിനെയും കേസിലെ നാലാം പ്രതി ബാസിതിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

അതേസമയം, മൂന്ന് ദിവസം കസ്റ്റഡിയിൽ ലഭിച്ച റഹീസിന്റെ കസ്റ്റഡി കലാവധി ഇന്നലെ അവസാനിച്ചു. ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധിത നിയമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തുന്നത് പ്രായോഗികമല്ലെന്നും നിയമപരമായി നിലനിൽക്കില്ലെന്നുമാണ് പൊലീസിന് കിട്ടിയ നിയമോപദേശം.

അതിനാൽ ഹരിദാസിനെ നിലവിൽ പ്രതിയാക്കില്ല. സാക്ഷിയാക്കാനാണ് നീക്കം. പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

akhil sajeev
Advertisment