Advertisment

ക്യാൻസർ പ്രതിരോധം: സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരം സംഘടിപ്പിച്ച് കിംസ്ഹെൽത്ത്

New Update
kims health competetions

തിരുവനന്തപുരം: ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് സ്കൂൾ വിദ്യാർത്ഥികളുമായി ചേർന്ന് ക്യാമ്പയിൻ സംഘടിപ്പിക്കാനൊരുങ്ങി കിംസ്ഹെൽത്ത് ക്യാൻസർ സെന്റർ. "ഫാക്ട്" എന്ന  പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 

Advertisment

ക്യാൻസർ പ്രതിരോധവും നേരത്തെയുള്ള രോഗനിർണയവുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സമ്മാനം 50,000 രൂപയും മൂന്നാം സമ്മാനം 25,000 രൂപയുമാണ്. പ്രൈവറ്റ്, എയ്ഡഡ്, സർക്കാർ സ്കൂളുകളിൽ നിന്നുള്ള എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 

ഒക്ടോബർ 20 മുതൽ നവംബർ 20 വരെയായിരിക്കും ക്യാമ്പയിൻ. അർബുദ രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, നേരത്തെയുള്ള കണ്ടെത്തലിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ ആളുകളെ ബോധവൽക്കരിക്കുന്നതിനാണ് കിംസ്ഹെൽത്ത് ഇത്തരത്തിലൊരു ക്യാമ്പയിനുമായി മുന്നോട്ട് വന്നതെന്ന് സംഘാടകർ പറഞ്ഞു. 

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: 7510231211, 7736732221.

Advertisment