Advertisment

ഉടുമ്പന്നൂരിന് സമീപം കാട്ടാന കൂട്ടം ഇറങ്ങിയ പ്രദേശം കത്തോലിക്കാ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ സന്ദർശിച്ചു

New Update
78

ഉടുമ്പന്നൂർ: ഉടുമ്പന്നൂരിന് സമീപം കാട്ടാന കൂട്ടം ഇറങ്ങിയ പ്രദേശം കത്തോലിക്കാ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ സന്ദർശിച്ചു. ഉടുമ്പന്നൂരിന് സമീപം കൃഷിയിടങ്ങളിൽ കാട്ടാന കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചത് കർഷകരിലും സമീപ വാസികളിലും ഭീതി പരത്തിയിരിക്കുകയാണ്എന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ അഡ്വ ബിജു പറയന്നിലം പറഞ്ഞു   അഞ്ചു മിനിറ്റു കൊണ്ട് ഉടുമ്പന്നൂർ സിറ്റിയിൽ കാട്ടാനകൾ എത്താവുന്ന വിധം ആയിരിക്കുന്നു സ്ഥിതി എന്നത് ഗൗരവമേറിയ  ജീവിത പ്രശ്നം ആണ്. 

Advertisment

കാട്ടാനകൾ ഇറങ്ങുന്ന സ്ഥലങ്ങളിൽ നിന്ന്‌ കർഷകർ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്ന കാഴ്ച്ചയാണ് കേരളത്തിൽ എങ്ങും കാണുന്നത്.  ധൈര്യം ആയി കർഷകർക്ക് ഈ പ്രദേശങ്ങളിൽ കൃഷി ചെയ്യുവാൻ സാധിക്കില്ല. കാട്ടാനക്ക് ഒപ്പം കാട്ടുപന്നികളും കുരങ്ങന്മാരും കൃഷികൾ മുഴുവൻ നശിപ്പിക്കുകയാണ്. നിസ്സഹായരായി കേരളത്തിലെ കർഷകർ മാറിയിരിക്കുന്നു. കാർഷിക പ്രശ്ങ്ങളിൽ സർക്കാരുകൾക്ക് യാതൊരു താല്പര്യവും ഇല്ല. കാട്ടു മൃഗങ്ങളുടെ ശല്യം കേരളത്തെ അപരിഷ്കൃത കേരളം

ആക്കിയിരിക്കുകയാണ്. 

കർഷകർ സംഘടിക്കാതെ കർഷകർക്ക് നീതി ലഭിക്കില്ല. കർഷകർ നിരാശ വെടിഞ്ഞു അവകാശങ്ങൾക്കായി ഒറ്റക്കട്ടായി നിലകൊള്ളണം. വനാതിർത്തികളിൽ ഇലക്ട്രിക് വേലികൾ നിർമ്മിച്ചു വന്യമൃഗങ്ങളെ വനത്തിൽ സംരക്ഷിക്കണം. ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾക്ക് നിയമ സംരക്ഷണം അനുവദിക്കരുത്. 

ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടു മൃഗങ്ങളെ തുരത്താനും ഒഴിവാക്കുവാനും ജനങ്ങൾക്ക്‌ അവകാശം ഉണ്ട്. ഈ വിഷയത്തിൽ ഫോറെസ്റ്റ് അധികൃതർ സമചിത്തത കാണിക്കണം എന്നും കത്തോലിക്ക കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ്‌ നേതാക്കളായ കെ എം മത്തച്ചൻ,  ജോസ് മാത്യു, ബെന്നി കുളക്കാട്ട് ,  നോബിൾ അഗസ്റ്റിൻ,  ജോർജ് തുടങ്ങിയവർ സന്ദർശിച്ചു

Advertisment