Advertisment

ഹോളീ ക്രോസ് സഭാംഗമായ ഫാ. പിന്റോ പോളിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷം കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ നടന്നു

New Update
99

കോടിക്കുളം:ഹോളീ ക്രോസ് സഭാംഗമായ ഫാ. പിന്റോ പോളിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷം കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ നടന്നു. 45 വൈദികർ ചേർന്ന് നടത്തിയ സമൂഹ ബലിയെ തുടർന്ന് പാരിഷ് ഹാളിൽ അനുമോദന യോഗം നടന്നു. ബംഗ്ലാദേശ് ബിഷപ്പ് മാർ പുന്നൻകുബി, ക്ലാരിഷ്യൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ ഫാ. മാത്യു വട്ടമറ്റത്തിൽ, ഹോളീ ക്രോസ്സ് നോർത്ത് ഈസ്റ്റ് ഇന്റ്യാ പ്രൊവിൻഷ്യാൾ ഫാ. സൈമൺ ഫെർണാണ്ടസ്, സെന്റ് ആൻഡ്രൂ പ്രൊവിൻഷ്യാൾ ബ്രദർ സന്തോഷ്, ബംഗ്ലാദേശ് സെന്റ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യാൾ ബ്രദർ സുബൽ റൊസ്സാരിയോ, ഹോളീ ക്രോസ്സ് തമിഴ്നാട് പ്രൊവിൻഷ്യാൾ ഫാ. ഗാസ്ഫർ സെൽവരാജ്, കാനഡ വൈസ് പ്രൊവിൻഷ്യാൾ ഫാ. ജോമോൻ കല്ലടന്തിയിൽ, സൗത്ത് ഇന്ത്യാ പ്രൊവിൻസ് കൗൺസിലർ ഫാ. റോയൽ നസ്റേത്ത്, കോടിക്കുളം പള്ളി വികാരി ഫാ. ജോൺസൺ പഴയപീടികയിൽ, ഫാ. പൗലോസ് കളപ്പുരയ്ക്കൽ സി.എം.ഐ, ബ്രദർ ഫ്രാൻസിസ് ബ്രോയിലാൻ, സി. മരിയ ഗൊരേത്തി, സി. സ്റ്റാനി കളപ്പുരയ്ക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ഫാ. പിന്റോ പോൾ മറുപടി പ്രസംഗം നടത്തി. 

കോതമംഗലം രൂപതയിൽ കോടിക്കുളം സെന്റ് ആൻസ് ഇടവകയിൽ കളപ്പുരയ്ക്കൽ പൈലി - കത്രീന ദമ്പതികളുടെ ഒമ്പതുമക്കളിൽ ഏഴാമനാണ് ഫാ. പിന്റോ പോൾ. 1999 ഒക്ടോബർ 20ന് മാർ ജോർജ്ജ് പുന്നക്കോട്ടിൽ പിതാവിന്റെ കൈവെയ്പ്പ് ശുശ്രൂഷയിലൂടെയാണ് പൗരോഹിത്യം സ്വീകരിച്ചത്. 2010 വരെ ത്രിപുരയിലെ ഒരിടവകയിലും വിവിധ സ്കൂളുകളിലും സേവനം അനുഷ്ഠിച്ചു. 

2010ൽ തുടർ പഠനത്തിനായി യു.എസ്സിലേക്ക് പോയ ഫാ. പിന്റോ പോൾ ബോസ്റ്റൺ കോളേജ് യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ഇൻ എഡ്യൂക്കേഷണൽ അഡ്മിനിസ്ട്രേഷനും തുടർന്ന് ലെസ് ലി യൂണിവേഴ്സിറ്റിയിൽ നിന്നും എഡ്യൂക്കേഷണൽ ലീഡർഷിപ്പിൽ ഡോക്ടറേറ്റും നേടി. ഇപ്പോൾ ഹോളീ ക്രോസ്സ് ഫാമിലി മിനിസ്ട്രി ഇന്റർനാഷ്ണൽ ഡയറക്ടറായി സേവനം ചെയ്തു വരികയാണ്. അനുമോദന യോഗത്തിൽ വൈദികരും സന്യാസിനികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. 

Advertisment