Advertisment

അടിമാലിയിൽ രാത്രിയിൽ പെൺകുട്ടിയെ കാണാൻ പോകുന്നത് തടഞ്ഞയാളെ ആക്രമിച്ചു; യുവാവ് അറസ്റ്റിൽ

New Update
33

അടിമാലി: രാത്രിയിൽ പെൺകുട്ടിയെ കാണാൻ പോകുന്നത് തടഞ്ഞയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ദേവിയാർ നാല് സെന്റ് കോളനി കുന്നേൽ സുനിലിനെ  (47) ആക്രമിച്ച കേസിൽ  വാളറ ദേവിയാർ കോളനിയിൽ വാടകക്ക് താമസിക്കുന്ന അറക്കുളം അശോക കവലയിൽ അമ്പാട്ട് സുബിൻ ബിജു(26)നെയാണ്  അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രിയിൽ കാണാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ നിരുൽസാഹപ്പെടുത്തിയതാണ് അക്രമണത്തിന് കാരണമായത്. ശനിയാഴ്ച രാത്രി 12 മണിയോടെ സുനിലിന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും കട്ടിലിൽ കിടന്നുറങ്ങിയ സുനിലിനെ ആക്രമിക്കുകയുമായിരുന്നു. മൂക്കിനും തലക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

Advertisment