ഇടുക്കി:ദേശീയപാത 85 മൂന്നാർ-ബോഡിമെട്ട് റോഡിൻറെയും ചെറുതോണിപ്പാലത്തിൻറെയും ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരി ജനുവരി 5ന് ഉച്ചകഴിഞ്ഞ് 3.30 ന് നിർവ്വഹിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.
മൂന്നാർ ടാറ്റാ ഗ്രൌണ്ടിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ജനപ്രതിനിധികളും,ദേശിയപാത വിഭാഗം ഉദ്യോഗസ്ഥരും, പ്രമുഖവ്യക്തികളും പങ്കെടുക്കും. ജില്ലാഭരണകൂടത്തിൻറെ നേതൃത്വത്തിൽ ദേശീയപാത വിഭാഗം ആവശ്യമായ ക്രമീകരണങ്ങൾ ആരംഭിച്ചതായി എം.പി അറിയിച്ചു.