Advertisment

കാർഗിൽ വിജയ് ദിനാഘോഷത്തോടനുബന്ധിച്ച് കൊല്ലം കെ.എം.ജെ സെൻട്രൽ സ്കൂളിൽ നടന്ന അനുസ്മരണ ചടങ്ങിൽ ക്യാപ്റ്റൻ ഡോ. ഉജ്ജ്വൽ സിംഗ് ത്രിവേദിയെ ആദരിച്ചു

New Update
captain dr. ujwal singh trivedi

ആലപ്പുഴ: കാർഗിൽ വിജയ് ദിനാഘോഷത്തോടനുബന്ധിച്ച് കൊല്ലം കെ.എം.ജെ സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന അനുസ്മരണ ചടങ്ങിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ശിശു ശസ്ത്രക്രിയാ വിദഗ്ദ്ധനും ചീഫ് വാർഡനുമായ ക്യാപ്റ്റൻ ഡോ. ഉജ്ജ്വൽ സിംഗ് ത്രിവേദിയെ ആദരിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ മിനി.കെ. പിള്ള , വൈസ് പ്രിൻസിൽ  ടി രജനി , മാനേജ്മെന്റ് പ്രതിനിധി എ.അൻസാരി എന്നിവർ പ്രസംഗിച്ചു.

'എന്നും എപ്പോഴും രാജ്യമാണ് വലുത്, രാജ്യമില്ലെങ്കിൽ നാമാരുമില്ല' എന്ന സന്ദേശമാണ് തനിയ്ക്കു യുവ തലമുറയോട് പങ്കുവെയ്ക്കാനുള്ളതെന്ന് മുൻ സൈനിക ഡോക്ടർ കൂടിയായ ത്രിവേദി പറഞ്ഞു. സിയാച്ചിൻ മേഖലയിൽ സേവനമനുഷ്ഠിച്ച കാലഘട്ടത്തെ തന്റെ അനുഭവങ്ങൾ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.

പഠന കാലത്ത്  ആലപ്പുഴ മെഡിക്കൽ കോളേജിലെ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും കെ.എസ്.യു നേതാവുമായിരുന്നു  കൊല്ലം വടക്കേവിള സ്വദേശിയായ ഡോ. ത്രിവേദി.

Advertisment