Advertisment

നസീർ പുന്നക്കൽ ആലപ്പുഴ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ

New Update
nazeer punnackal

ആലപ്പുഴ: ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റിയിലേക്ക് നടന്ന തിരെഞ്ഞെടുപ്പിൽ ഇടതുപഷ ജനാധിപത്യ മുന്നണിയിലെ നസീർ പുന്നക്കൽ തിരെഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ വലിയമരം വാർഡ് പ്രതിനിധിയാണ്. ആർജെഡി മുൻ ജില്ലാ പ്രസിഡൻ്റാണ്.

നാഷണൽ കമ്മറ്റി അംഗം, ഓൾ കേരള ഗോൾഡ് ആന്‍റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി എക്സീക്യുട്ടീവ് അംഗം എന്നീ പദവികളില്‍ പ്രവര്‍ത്തിക്കുന്നു. ജമാഅത്ത് യൂത്ത് കൗൺസിൽ മുൻ സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു.

Advertisment