Advertisment

സംസ്ഥാന ശിശുക്ഷേമ സമിതി ഏർപ്പെടുത്തിയ ശിശുക്ഷേമം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു

New Update
kerala state council for child welfare

ആലപ്പുഴ: സംസ്ഥാന ശിശുക്ഷേമ സമിതി ആദ്യമായി ഏർപ്പെടുത്തിയ ശിശുക്ഷേമം സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. സർക്കാരിൻ്റെ അതി ദരിദ്ര വിഭാഗ പട്ടികയിൽപ്പെട്ട ഗോത്ര - ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് സ്ക്കോളർഷിപ്പിന് അർഹർ. 2023 എസ്.എസ്.എൽ.സി പാസായി ഉപരിപ0നത്തിന് ചേർന്ന മേല്‍ വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം.

ജില്ലാ ശിശുക്ഷേമ സമിതി മുഖാന്തിരമാണ് അർഹരായവരെ തിരെഞ്ഞെടുക്കുന്നത്. അതി ദരിദ്ര വിഭാഗത്തിൽപ്പെട്ടവർ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കേറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എൽ.സി.സർട്ടിഫിക്കേറ്റിൻ്റെ കോപ്പി, നിലവിൽ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം വെക്കണം.

ആദിവാസി ഗോത്രമേഖലയിൽ താമസിക്കുന്നവർ ജില്ലാ ട്രൈബർ ഓഫീസറുടെ സാക്ഷ്യപത്രവും എസ്.എസ്.എൽ.സി.സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, പഠിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ആഗസ്റ്റ് 5 ന് മുമ്പായി സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി, റയിൽവേ സ്റ്റേഷൻ വാർഡ്, ആലപ്പുഴ എന്ന വിലാസത്തിൽ അയക്കേണ്ടതാണന്ന് സെക്രട്ടറി കെ.ഡി. ഉദയപ്പൻ അറിയിച്ചു.

Advertisment