Advertisment

സ്വർണ്ണാഭരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: ഓൾ കേരള ഗോൾഡ് ആന്‍റ് സില്‍വർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് റോയി പാലത്ര

New Update
akgms alappuzha

ഓൾ കേരള ഗോൾഡ് ആൻ്റ് സില്‍വർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി ഓണം സ്വർണോത്സവം പദ്ധതി വിശദീകരണ സമ്മേളനം എ.കെ.ജി.എസ് എം.എ. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ ട്രഷറർ ബ്രദേഴ്സ് റഷീദ്, സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം എം.പി.ഗുരു ദയാൽ, ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ, ജില്ലാ സെക്രട്ടറിമാരായ എ ബി തോമസ്, കെ.നാസർ എന്നിവർ സമീപം

ആലപ്പുഴ: സ്വർണ്ണാഭരണ മേഖലയിൽ കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകൾ നടപ്പിലാക്കിയ ഇ-വെ ബില്ല്, ഇ ഇൻവോയിസ്, ബി.ഐ.എസ് ൻ്റെ ശിക്ഷനിയമങ്ങൾ വ്യാപാര മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ നിയമം പിൻവലിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആന്‍റ് സില്‍വർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് റോയി പാലത്ര ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഓണം സ്വർണോത്സവം പദ്ധതി വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഫെസ്റ്റിവെൽ സീസണുകളിൽ വ്യാപാരം ലക്ഷ്യമിട്ട് കടം വാങ്ങി വ്യാപാരം ചെയ്യുന്ന വ്യാപാരികളെ നിയമത്തിൻ്റെ പേരിൽ ക്രൂശിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ നഗരസഭ ക്ഷേമകാര്യം സ്ഥിരം സമിതി ചെയർമാനായി തിരെഞ്ഞെടുത്ത സംഘടനയുടെ ജില്ലാ പ്രസിഡൻ് നസീർ പുന്നക്കലിന് സ്വീകരണം നൽകി. എം.പി.ഗുരു ദയാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ കെ.നാസർ, എബി തോമസ്, ട്രഷറർ ബ്രദേഴ്സ് റഷീദ്, സത്യ നടരാജൻ, മുരുകഷാജി' എന്നിവർ പ്രസംഗിച്ചു.

Advertisment