Advertisment

ഐപിഎൽ മാതൃകയിൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആലപ്പുഴയില്‍ തുടക്കം

New Update
bahubali premier league

ബിപിഎൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് താരലേലവും കായിക താരങ്ങളെ ആദരിക്കലും ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ഐപിഎൽ മാതൃകയിൽ ബാഹുബലി പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആലപ്പുഴയില്‍ തുടക്കം കുറിച്ചു. 250 ൽ പരം താരങ്ങൾ അണിനിരന്നു. ആലപ്പുഴ റെസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന താരലേലം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു ഉദ്ഘാടനം ചെയ്തു.

ലീഗ് കമ്മിറ്റി ചെയർമാൻ മനാഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സുജാത് കാസിം, രാജേഷ് രാജഗിരി, അഖിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisment