Advertisment

ഐഎംഎ സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി ആലപ്പുഴയിൽ

New Update
ima

ആലപ്പുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 276 -ാം സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി ആഗസ്റ്റ് 6ന് ആലപ്പുഴ പഗോഡ ഹോട്ടലിൽ നടക്കും. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുൽഫി നൂഹു ഉത്ഘാടനം നിർവഹിക്കും. ഐഎംഎ കേന്ദ്ര-സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 250 ഓളം ഡോക്ടർമാർ പങ്കെടുക്കും.

ഐഎംഎയുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തലും ഭാവി പരിപാടികളും, നയരൂപീകരണവും യോഗത്തിൽ ചർച്ചയാകും. പൊതുജനാരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികൾ യോഗം ചർച്ച ചെയ്യും എന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ.കൃഷ്ണകുമാർ, സെക്രട്ടറി ഡോ.എൻ.അരുൺ എന്നിവർ അറിയിച്ചു. 

Advertisment