Advertisment

ആലപ്പുഴ ജില്ലയിലെ എല്ലാ പഞ്ചായത്തിലും പ്രധാന പാതയോരങ്ങളിലും സ്ത്രീ സൗഹൃദ മുലയൂട്ടൽ കേന്ദ്രം തുടങ്ങും - ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജേശ്വരി

New Update
alappuzha district panchayat

ദേശീയ മുലയൂട്ടൽ വാരാചരണത്തിൻ്റെ ഭാഗമായിജില്ല - വനിതാ ശിശുവികസന വകുപ്പിൻ്റെയും ജില്ലാ ശിശുക്ഷേമ സമിതിയുടെയും നേതൃത്വത്തിൽ ജില്ലയിലെ ക്രഷ് ജീവനക്കാർക്കും അംഗൻവാടി വർക്കേഴ്സിനുമായ സംഘടിപ്പിച്ച ജില്ലാതല സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു. എം. നവാസ്, കെ.ഭാസ്ക്കരൻ, കെ.ഡി. ഉദയപ്പൻ, നസീർ പുന്നക്കൽ, അഡ്വ. ജി. വസന്തകുമാരി അമ്മ, ഡോ. സംഗീത ജോസഫ്, എം. നാജ, സി. ശ്രീലേഖ, കെ.നാസർ എന്നിവർ സമീപം

ആലപ്പുഴ: ജില്ലയിലെ എല്ലാ പഞ്ചായത്തിലും ദേശിയ പാതയോരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും സ്ത്രീ സൗഹൃദ മുലയൂട്ട് കേന്ദ്രം ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജേശ്വരി പറഞ്ഞു. ജില്ലാ വനിതാ ശിശു വികസന വകുപ്പിൻ്റെയും ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ദേശിയ മുലയൂട്ടൽ വാരാചരണ പരിപാടിയുടെ ഭാഗമായി ക്രഷ് ജീവനകാർക്കും ഐസിഡിഎസ് അംഗൻവാടി വർക്കേഴ്സ് നുമായി സംഘടിപ്പിച്ച ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മുലയൂട്ടൽ കേന്ദ്രത്തിന് ഫണ്ട് തടസ്സമാക്കില്ലെന്നും പഞ്ചായത്തുകൾ നിർദ്ദേശങ്ങൾ നൽകിയാൽ ഡിപിസിയിൽ വെച്ച് അംഗീകാരം നൽകുമെന്നും സർക്കാർ - സർക്കാർ എയിഡഡ് വിദ്യാലയങ്ങളിലെ വിദ്യാത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരോഗ്യ സുരക്ഷ പരിശോധനകൾ നടത്തുമെന്നും അവർ പറഞ്ഞു.

എഡിസി ജനറൽ ഡി. ഷിൻസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുന്നക്കൽ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി. ഉദയപ്പൻ, സി.ഡബ്ല്യുസി. ചെയർപേഴ്സൺ അഡ്വ. ജി. വസന്തകുമാരി അമ്മ, ആലപ്പുഴ ജനറൽ ആശുപത്രി സീനിയർ പീഡിയാട്രീഷ്യൻ ഡോ.സംഗീത ജോസഫ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, കെ.നാസർ, സി. ശ്രീലേഖ, എം.നാജ, കെ.ഭാസ്ക്കരൻ, എം.നവാസ്, എന്നിവർ പ്രസംഗിച്ചു.

Advertisment