Advertisment

ആലപ്പുഴ മെഡിക്കൽ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം റദ്ദാക്കി

കോഴിക്കോട് മെഡിക്കൽ കോളജ്, പരിയാരം മെഡിക്കൽ കോളേജ്, തൃശ്ശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ കോഴ്സുകളാണ് റദ്ദാക്കിയിരിക്കുന്നത്.

New Update
alappuzha.jpg

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നാഷണൽ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി. സംസ്ഥാനത്തെ മൂന്ന് ഗവൺമെന്റ് മെഡിക്കൽ കോളജുകളിലെ വിവിധ പി ജി കോഴ്സുകളുടെ അംഗീകാരവും നാഷണൽ കൗൺസിൽ റദ്ദാക്കി. കോഴിക്കോട് മെഡിക്കൽ കോളജ്, പരിയാരം മെഡിക്കൽ കോളേജ്, തൃശ്ശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ കോഴ്സുകളാണ് റദ്ദാക്കിയിരിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജിലെ എംഡി എമർജൻസി മെഡിസിൻ, പരിയാരം മെഡിക്കൽ കോളേജിലെ എം ഡി എമർജൻസി മെഡിസിൻ, എം എസ് ഓർത്തോ, എം എസ് ഇ എൻ ടി, തൃശ്ശൂർ മെഡിക്കൽ കോളജിലെ എം എസ് ഇ എൻ ടി കോഴ്സുകളുടെ അംഗീകാരമാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ റദ്ദാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ട് , പരിയാരം മെഡിക്കൽ കോളേജിൽ ഏഴ്, തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഏഴ് സീറ്റുകളാണ് നഷ്ടപ്പെടുക.

medical collage
Advertisment