Advertisment

മാവേലിക്കര സ്റ്റേഡിയത്തിനായി ഭീമ ഹർജി; ഒപ്പു ശേഖരണം നടത്തി കേരള കോൺഗ്രസ്

ജന മുന്നേറ്റത്തിന്റെ ഭാഗമായി 5000 ഒപ്പുകൾ ശേഖരിച്ചു കൊണ്ട് നഗരസഭക്ക് സമർപ്പിക്കുന്ന ഭീമ ഹർജിയിലേക്ക് ഒപ്പു ശേഖരണ പരിപാടി ആരംഭിച്ചു.

New Update
MAVELIKKARA

മാവേലിക്കര: കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര സ്റ്റേഡിയം യാഥാർത്യമാക്കണമെന്നാവിശ്യപ്പെട്ട് നടത്തുന്ന ജന മുന്നേറ്റത്തിന്റെ ഭാഗമായി 5000 ഒപ്പുകൾ ശേഖരിച്ചു കൊണ്ട് നഗരസഭക്ക് സമർപ്പിക്കുന്ന ഭീമ ഹർജിയിലേക്ക് ഒപ്പുശേഖരിക്കുന്നതിനു വേണ്ടിയുള്ള ഒപ്പു ശേഖരണ പരിപാടി ആരംഭിച്ചു.

Advertisment

ഡോക്ടർ രവിശങ്കർ ആദ്യ കൈയ്യൊപ്പു ചാർത്തിയ ഭീമ ഹർജിലേക്കുള്ള ഒപ്പുശേഖരണ പരിപാടി പുതിയകാവ് ജംഗ്ഷനിൽ മുൻ വോളീബോൾ ഇന്ത്യൻ താരം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അന്തരിച്ച ജന നേതാവ് ഉമ്മൻ ചാണ്ടിക്ക് പ്രണാമം അർപ്പിച്ച് ആരംഭിച്ചു.

മുൻ ശബരിമല മേൽ ശാന്തി ബ്രഹ്മശ്രീ ഗോവിന്ദൻ നമ്പൂതിരി ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിനു മുന്നിൽ വിളക്കു തെളിച്ചു പുഷ്പാർച്ചന നടത്തി.

മാവേലിക്കര ഇമാം അബ്ദുൾ വാഹിദ് മൗലവി അനുസ്മരണ പ്രഭാഷണം നടത്തി.

കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ മുഖ്യ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി സുരേഷ്. തോമസ് അലക്സാണ്ടർ കടവിൽ, രാജേഷ് തഴക്കര, ഡോ ആർ ശശിധരൻ പ്രഫ. ബോബി കുര്യൻ അലക്സാണ്ടർ നൈനാൻ, റോയി മങ്ങാട്ട്, ഉമ്മൻ ചെറിയാൻ, ജോർജ് വർഗീസ്, ഡി ജിബോയ്, എൻ ജെ സഖറിയ നാടാവള്ളിൽ, പി സി ഉമ്മൻ, ദിലീപ് കോശി ജോൺ, സുജിത്ത് പള്ളത്ത് പ്രിൻസ് കിഴക്കേടത്ത്, എം വി ജോയി, എബി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment