Advertisment

പി.എൻ പണിക്കരുടെ ജന്മഗൃഹം ചരിത്ര മ്യൂസിയമാക്കും: മന്ത്രി സജി ചെറിയാൻ

പി.എൻ പണിക്കർ മാനവ സേവ പുരസ്ക്കാരം മന്ത്രി പി.പ്രസാദ് പി.പി.ചിത്തരഞ്ജന് നൽകി

New Update
SAJI CHERIYAN

ആലപ്പുഴ: പി.എൻ പണിക്കരുടെ കുട്ടനാട്ടിലെ നീലംപേരുരൂള്ള ജന്മഗ്രഹം ചരിത്ര മ്യൂസിയമാക്കുന്ന കാര്യം ഗവന്മെൻ്റിൻ്റെ പരിഗണനയിലുണ്ടന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രസ്താവിച്ചു. പി.എൻ.പണിക്കർ ഫൗണ്ടേഷൻജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ മികച്ച എം.എൽ.എ.ക്കുള്ള പി.എൻ.പണിക്കർ മാനവ സേവ പുരസ്ക്കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

എം.എൽ.എ.എന്ന നിലയിൽ ജനഹൃദയങ്ങളിൽ ഇടം നേടിയ എം.എൽ.എ.യാണ് പി.പി.ചിത്തരഞ്ജൻ. വിശ്രമമില്ലാത്ത പൊതുപ്രവർത്തനമാണ് അദ്ദേഹത്തിന് ജനകീയ അംഗീകാരം നേടികൊടുത്തതെന്ന് മന്ത്രി പറഞ്ഞു. പി.എൻ പണിക്കർ മാനവ സേവ പുരസ്ക്കാരം മന്ത്രി പി.പ്രസാദ് പി.പി.ചിത്തരഞ്ജന് നൽകി.

CHITHARANJAAN

വ്യക്തി ജീവിതത്തിലെ പവിത്രത ജനം തിരിച്ചറിയുമ്പോൾ ആണ് അത് അംഗീകാരമായി എത്തുന്നത് അത്തരമൊരു അംഗീകാരം ലഭിച്ച ചിത്തരഞ്ജൻ്റ നിയമസഭയിലെ ഇടപെടൽ പരിചതമായി ആണ് എന്ന് അദ്ദേഹം പറഞ്ഞു.

ഫൗണ്ടേഷൻ ചെയർമാൻ രവി പാലത്തിങ്കൾ അദ്ധ്യക്ഷത വഹിച്ചു.പി.എൻ.പണിക്കർ ഫൗണ്ടേഷൻ ദേശിയ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ, സംസ്ഥാന ബാല അവകാശ കമ്മീഷൻ അംഗം അഡ്വ-ജലജ ചന്ദ്രൻ, നഗരസഭവൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ലജനത്ത് പ്രസിഡൻറ്എ.എം.നസീർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി നസീർ പുന്നക്കൽ

നിയുക്തനഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.സംഗീത ,സെൻ്റ് ജോസഫ് വനിത കോളേജ് പ്രിൻസിപ്പൾ സിസ്റ്റർ ഡോ.എ.എ.ഉഷ പ്രകാശൻ സ്വാമി, ഫൗണ്ടേഷൻ വൈസ് ചെയർമാൻ കെ.നാസർ, ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടു വെളിച്ചം, ട്രഷറർ രാജു പള്ളി പറമ്പിൽ , പി.ജെ കുഞ്ഞച്ചൻ, പി.കെ.സുധീർ എന്നിവർ പ്രസംഗിച്ചു

Advertisment