Advertisment

കേരള സംസ്ഥാന സീനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് ആലപ്പുഴയിൽ നടന്നു

ആലപ്പുഴ ജില്ല ഓവർ ഓൾ ചാമ്പ്യൻമാരായി 70 പോയിന്റ് നേടി കണ്ണൂർ ജില്ല രണ്ടാം സ്ഥാനവും 67 പോയിന്റ് നേടി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനവും കരസ്തമാക്കി

New Update
power lifting

ആലപ്പുഴ: കേരള സംസ്ഥാന സീനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് ആലപ്പുഴ കുതിരപ്പന്തി എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ ജോസഫ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ശരീര സൗന്ദര്യ പ്രദർശനം ഏഷ്യൻ മത്സര വിജയി അമൽ നേതൃത്വം നൽകി.

 

ഏഷ്യൻ ചാമ്പ്യനായ അമലിന് സംസ്ഥാന പവർലിഫ്റ്റിങ് അസോസിയേഷന് വേണ്ടി എം പി എഎം ആരിഫ് ആദരിച്ച് ഉപഹാരം നൽകി. ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഡ്വ: കുര്യൻ ജെയിംസ്, പവർ ലിഫ്റ്റിങ് അസോസിയേഷൻ ഭാരവാഹികളായ വേണു ജി നായർ,ജോസഫ് സ്റ്റാൻലി,അജിത്ത് എസ് നായർ, ഹരികുമാർ.സി, സലീഷ് കുമാർ, പി. കെ ബൈജു എന്നിവർ ആശംസകൾ അർപ്പിച്ചു.

ആലപ്പുഴ ജില്ല ഓവർ ഓൾ ചാമ്പ്യൻമാരായി 70 പോയിന്റ് നേടി കണ്ണൂർ ജില്ല രണ്ടാം സ്ഥാനവും 67 പോയിന്റ് നേടി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനവും കരസ്തമാക്കി. തൃശൂർ ജില്ലയുടെ ബിബിൻ ജോയ് സ്ട്രോങ്ങ്‌ മാൻ ഓഫ് കേരളയായും കാസർഗോഡ് ജില്ലയുടെ അർഷാന. V. V   സ്ട്രോങ്ങ്‌  വുമൺ ഓഫ് കേരളയായും തെരഞ്ഞെടുത്തു  സമാപന പരിപാടി ആലപ്പുഴ നഗരസഭ ആക്റ്റിംഗ് ചെയർമാൻ P. S. M. ഹുസൈൻ ഉത്ഘാടനം ചെയ്യുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

Advertisment