Advertisment

ആലുവ മണ്ഡലത്തിന്റെ സ്‌നേഹമറിഞ്ഞ് ചാർളി പോൾ; വിജയ പ്രതീക്ഷയിൽ പ്രവർത്തകർ

New Update
adv. charly paul campaign

അഡ്വ. ചാർളി പോൾ ആലുവ നിയോജകമണ്ഡലത്തിൽ പര്യടനത്തിൽ.

എറണാകുളം: ചാലക്കുടി ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ചാർളി പോളിന്റെ ആലുവ നിയോജക മണ്ഡലത്തിലൂടെയുളള മൂന്നാം ഘട്ട പ്രചരണപരിപാടികൾക്ക് തുടക്കമായി. എടത്തല, കാഞ്ഞൂർ, കീഴ്മാട്, ചൂർണ്ണിക്കര, ആലുവ നഗരസഭ എന്നിവിടങ്ങളിലൂടെയാണ് ചൊവ്വാഴ്ച  പര്യടനം നടത്തിയത്.

Advertisment

ചൊവ്വാഴ്ച രാവിലെ 9  മണിയോടെ പുക്കാട്ടുപടിയിൽ എടത്തല പഞ്ചായത്ത് കോർഡിനേറ്റർ അഷ്‌റഫ് കെ എ ഫ്‌ളാഗ് ഓഫ് ചെയ്തതോടെ പര്യടനത്തിന് തുടക്കമായി. ചീഫ് ഇലക്ഷൻ ഏജന്റ് ജിബി എബ്രഹാം, ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് മാവേലി, എടത്തല കോർഡിനേറ്റർമാരായ റെജി പ്രകാശ്, പി എൻ സോമൻ, സന്തോഷ് മാത്യു,  ജോൺ ആലപ്പാടൻ എന്നിവർ പ്രചാരണത്തിന് നേതൃത്വം നൽകി.

adv charly paul campaign

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കിയാണ് സ്ഥാനാർത്ഥിയുടെ പര്യടനങ്ങൾ. പുക്കാട്ടുപടിയിൽ നിന്നും ആരംഭിച്ച പര്യടനത്തിനിടെ തേവയ്ക്കൽ മേരി മാതാ സോഷ്യൽ സെന്ററും കാസാ മരിയാ കോൺവെന്റും സന്ദർശിച്ചു.

തുടർന്ന് മണലിമുക്ക്, ആലുവ നഗരം, തോട്ടുമുഖം ജംഗ്‌ഷൻ, മാറമ്പിളളി എന്നിവിടങ്ങളിൽ പര്യടനം നടത്തി. ട്വന്റി20 എന്ന പാർട്ടിയെക്കുറിച്ച് കൂടുതൽ അറിയാനും പാർട്ടിയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കാനും പര്യടനത്തിനിടെ ആളുകൾ താൽപ്പര്യത്തോടെ ഒത്തുചേരുന്ന ഹചര്യമാണുള്ളത്. ചാലക്കുടി മണ്ഡലത്തിൽ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ട്വന്റി20 പാർട്ടി പ്രവർത്തകർ.

Advertisment