Advertisment

കുമ്പളങ്ങിയിൽ ട്വന്റി 20 പ്രവർത്തകർക്കുനേരെ ഗുണ്ടാവിളയാട്ടം. കൊച്ചി നിയോജകമണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തെ മദ്യത്തിലും പണത്തിലും മുക്കുന്നു -  സാബു എം. ജേക്കബ്

New Update
sabu m jacob

കൊച്ചി: കൊച്ചി നിയോജകമണ്ഡലത്തിലെ കുമ്പളങ്ങിയിൽ സമാധാനപൂർണ്ണമായി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്ന ട്വന്റി 20 പ്രവർത്തകർക്ക് നേരെ കോൺഗ്രസ്സ് പ്രവര്‍ത്തകരുടെ ആക്രമണം. ഞായറാഴ്ച വൈകുന്നേരം 9:00 മണിക്ക് ഒരുകൂട്ടം കോൺഗ്രസ്സ് പ്രവര്‍ത്തകര്‍ മദ്യപിച്ച് കോർണർ മീറ്റിംഗുകൾ നടത്തിയിരുന്ന ട്വന്റി 20 പ്രവർത്തകർക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നു.

ട്വന്റി 20 സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ്‌ അംഗം ബെന്നി ജോസഫ് ജനപക്ഷം, ജില്ലാ കോർഡിനേറ്റർ സന്തോഷ്‌ വർഗീസ്, കൊച്ചി നിയോജകമണ്ഡലം പ്രസിഡന്റ് ഷൈനി ആന്റണി എന്നിവർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കോൺഗ്രസ്സ് പ്രവർത്തകർ വളരെ മ്ലേച്ഛമായ രീതിയിലാണ് ഷൈനി ആന്റണി അടക്കമുള്ള വനിതാ പ്രവർത്തകരോട് പെരുമാറിയത്.

ഇത്തവണ കോൺഗ്രസ്സ് തിരഞ്ഞെടുപ്പ് പ്രചാരണത്തെ മദ്യത്തിലും പണത്തിലും മുക്കിയിരിക്കുകയാണെന്ന് ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു.

Advertisment