Advertisment

വാഴക്കുളം ചെറുപറമ്പിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ മേരി അന്തരിച്ചു

ഭിന്നശേഷി കുട്ടികൾക്കായി നേപ്പാളിൽ സ്പെഷ്യൽ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിനു മുഖ്യപങ്കാളിത്തം വഹിക്കുകയും അധ്യാപകർക്കും ഭിന്നശേഷി കുട്ടികൾക്കും വേണ്ടി രാജ്യാന്തര തലത്തിൽ പരിശീലനം നിർവഹിക്കുകയും ചെയ്തു

New Update
mary george

വാഴക്കുളം: ചെറുപറമ്പിൽ പരേതനായ ജോർജ്ജിന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ മേരി(91)അന്തരിച്ചു. സംസ്കാര ശുശ്രൂഷ ബുധനാഴ്ച (17)  വൈകിട്ട് 4ന് സ്വഭവനത്തിൽ ആരംഭിച്ച് വാഴക്കുളം സെന്റ് ജോർജ്ജ് ഫൊറോന പള്ളി കുടുംബ കല്ലറയിൽ.  ഇലഞ്ഞി കടകേലി പരേതരായ പൈലി-ത്രേസ്യ ദമ്പതികളുടെ മകളാണ്.

Advertisment

ഭിന്നശേഷി കുട്ടികൾക്കായി നേപ്പാളിൽ സ്പെഷ്യൽ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിനു മുഖ്യപങ്കാളിത്തം വഹിക്കുകയും അധ്യാപകർക്കും ഭിന്നശേഷി കുട്ടികൾക്കും വേണ്ടി രാജ്യാന്തര തലത്തിൽ പരിശീലനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. പരിശീലനാർത്ഥം അമേരിക്ക,ജർമ്മനി, ചൈന,ഹോളണ്ട്,നേപ്പാൾ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

 സഹോദരങ്ങൾ:മറിയക്കുട്ടി നിരപ്പിൽ, പരേതരായ പാപ്പച്ചൻ, കുര്യൻ, മത്തായിക്കുഞ്ഞ്, പൈലി, കുട്ടി ചേമ്പാല, റോസമ്മ പുതുക്കരി.

ഭർത്തൃ സഹോദരങ്ങൾ : ജോസഫ്, പരേതനായ ബ്രദർ പൗളിനോസ് (സി. എം. എഫ് ), സിസ്റ്റർ എയ്ഞ്ചൽ സി.എസ്‌.എൻ, സിസ്റ്റർ നിർമ്മല സി.എസ്.എം, മാത്യു,ഫാ.തോമസ് ചെറുപറമ്പിൽ( കോതമംഗലം സെന്റ് ജോർജ്ജ് കത്തീഡ്രൽ വികാരി).

Advertisment