Advertisment

അഖിലേന്ത്യ അവാർഡി ടീച്ചേഴ്‌സ് ഫെഡറേഷൻ കേരള ഘടകം പുരസ്കാരം; ഇരുപത്തിയഞ്ച് അധ്യാപകർക്ക് ഗുരുശ്രേഷ്ഠ; പത്ത് വിശിഷ്ട വ്യക്തികൾക്ക് പ്രത്യേക പുരസ്കാരം

New Update
award

തൊടുപുഴ: അഖിലേന്ത്യ അവാർഡി ടീച്ചേഴ്‌സ് ഫെഡറേഷൻ കേരള ഘടകം നൽകുന്ന 29-ാമത് ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിനും മുതിർന്ന പൗരന്മാർക്ക് നൽകുന്ന ആദരവിനും അർഹരായവരുടെ പേരുവിവരം പ്രസിഡൻ്റ് മാത്യു അഗസ്റ്റ്യൻ, വൈസ് പ്രസിഡന്റ് കെ.സുരേഷ്കുമാർ, ജനറൽ സെക്രട്ടറി വി.എൻ സദാശിവൻപിള്ള, ട്രഷറർ പി.എ ജോർജ്, സെക്രട്ടറി അമ്മിണി എസ് ഭദ്രൻ എന്നിവർ അറിയിച്ചു.

Advertisment

പ്രൈമറി, എൽപി വിഭാഗത്തിൽ നിന്നും ബിനു ചെറിയാൻ (എച്ച്എം, എംറ്റി എൽപിഎസ് പെരുമ്പ്രക്കാട്, വാളക്കുഴി), തോമസ് മാത്യു (ഹെഡ്‌മാസ്റ്റർ, മാർത്തോമ എൽപി സ്‌കൂൾ പുല്ലാട്, പത്തനംതിട്ട), എം.എസ് ഷീജ (ഹെഡ്മിസ്ട്രസ്, ഞാവക്കാട് എൽപിഎസ് കായംകുളം, ആലപ്പുഴ), വീണാറാണി പി.എൽ (പി.ഡി ടീച്ചർ ഗവൺമെന്റ് എൽപിഎസ് പന്മനമനയിൽ ചവറ, കൊല്ലം), സൂസൻ തോമസ് (എൽപിഎസ്‌ടി സെൻ്റ്മേരീസ് എച്ച്എസ്എസ് മൊറാക്കല, എറണാകുളം), വത്സല.വി (ഹെഡ്‌മിസ്ട്രസ് ചെങ്ങളായി എംഎഎൽപിഎസ് ശ്രീകണ്ഠപുരം, കണ്ണൂർ) എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി. 

പ്രൈമറി യുപി വിഭാഗത്തിൽ നിന്നും ബിനു കെ കോശി (യുപിഎസ്ടി സെന്റ്ജോർജ്ജ് യുപി സ്‌കൂൾ ചെറുവയ്ക്കൽ കൊല്ലം), എൻ.എച്ച്. ജബ്ബാർ (ഹെഡ്‌മാസ്റ്റർ കെഎൻഎംഎംഇഎസ് യുപിഎസ് ആലുവ, എറണാകുളം), ലിജിമോൾ സി.വി (മാനവേദൻ യുപി സ്‌കൂൾ തൃക്കലങ്ങോട്ട്, മഞ്ചേരി മലപ്പുറം), ഫിലിപ്പച്ചൻ വി.എം (ഹെഡ്‌മാസ്റ്റർ, റ്റിഎംയുപിഎസ് വെങ്ങല്ലൂർ, ഇടുക്കി) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിക്കുന്നത്. 

ഹൈസ്കൂ‌ൾ വിഭാഗത്തിൽ നിന്നും ബിനു കെ സാം (എച്ച്എസ്ടി സെൻ്റമേരിസ് എച്ച്എസ് പത്തനംതിട്ട), നാരായണൻ പി (ഹെഡ്‌മാസ്റ്റർ ടിഐഎച്ച്എസ്എസ്‌ നായന്മാർമുല കാസർഗോഡ്), സുരേഷ് ബാബു റ്റി എച്ച്.(എസ്റ്റി ഗവൺമെന്റ് എച്ച്എസ്എസ് കീഴുപറമ്പ മലപ്പുറം), ഉദയകുമാർ പി.വി (ഹിന്ദി ടീച്ചർ, ജിവിഎച്ച്എസ്എസ് കൊണ്ടോട്ടി മലപ്പുറം), റോബിൻസൺ പി എച്ച് (എസ്‌.ടി ഗവൺമെൻ്റ് വിഎച്ച്എസ്എസ് ഫോർ ദ ഡഫ് ജഗതി തിരുവനന്തപുരം), പ്രശാന്ത് എം.എച്ച് (എസ്.ടി എസ്ഐഎച്ച്എസ്‌എസ് ഉമ്മത്തൂർ കോഴിക്കോട്), ഹസ്സൻ സി.സി (ഹെഡ്മാസ്റ്റർ എംഎംവിഎച്ച്എസ്എസ് പറമ്പിൽ കോഴിക്കോട്), ഡോ.ബാബു വർഗീസ് (സീനിയർ ലക്‌ചറർ, ഡയറ്റ് മലപ്പുറം), പദ്‌മജൻ, (ഹിന്ദി ടീച്ചർ ആർഎൻഎം ഹയർ സെക്കൻഡറി സ്‌കൂൾ നരിപ്പറ്റ കോഴിക്കോട്) എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി. 

ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും ഷിഹാഹുദ്ദീൻ (എച്ച്എസ്എസ്ടി, വടുതല ജമാഅത്ത് എച്ച്എസ്എസ് ചേർത്തല, ആലപ്പുഴ), ജെനി എം.ഇസഡ് (എച്ച്എസ്എസ്ടി, ലിയോ ഹയർസെക്കൻഡറി സ്കൂൾ, പുല്ലുവിള നെയ്യാറ്റിൻകര, തിരുവനന്തപുരം), തോമസ് എം. ചെറിയാൻ (എച്ച്എസ്എസ്ടി, ജറുസലേം മൗണ്ട് എച്ച്എസ്എസ് വാകത്താനം, കോട്ടയം), ലാലി സെബാസ്റ്റ്യൻ (എച്ച്എസ്എസ്ടി, സെൻ്റ് ഫിലോമിന എച്ച്എസ്എസ് ഉപ്പുതറ, ഇടുക്കി) എന്നിവര്‍ക്ക് പുരസ്കാരം ലഭിക്കും. 

സ്പെഷ്യലിസ്റ്റ് വിഭാഗത്തിൽനിന്നും ജോർജ്ജ് ബിനു രാജ് പി (ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ മാർത്തോമാ എച്ച്എസ്എസ് വെൺമണി ആലപ്പുഴ), സന്തോഷ് ജോസഫ് (ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സെൻ്റ് ജോൺസ് എച്ച്എസ്എസ് മറ്റം മാവേലിക്കര) എന്നിവരും അർഹരായി.

മുതിർന്ന പൗരന്മാരിൽ നിന്നും വിശിഷ്ട വ്യക്തികളിൽ നിന്നും പത്തുപേരെ വിവിധ പുരസ്‌കാരങ്ങൾ നൽകി ആദരിക്കുവാനും തീരുമാനിച്ചു. 

ഡോ. പഴകുളം സുഭാഷ്, മുൻ മലയാള വിഭാഗം മേധാവി പന്തളം എൻഎസ്എസ് കോളേജ് (ആചാര്യ ശ്രേഷ്ഠ), ബേബി ജോസഫ് റിട്ട. ഹെഡ്‌മാസ്റ്റർ തൊടുപുഴ (ആചാര്യ ശ്രേഷ്‌ഠ), എസ്.ആർ.സി നായർ അമ്പഴവേലിൽ, പറക്കോട് അടൂർ (സാഹിത്യ ശ്രേഷ്ഠ), ശശിധരൻ നായർ, പാറയ്ക്കാട്ട്, ചെന്നിത്തല, ആലപ്പുഴ (സാഹിത്യ ശ്രേഷ്ഠ), കെ.എം ജയപ്രകാശ്, അബ്‌ലേസ് എഡ്യൂ കെയർ സിവിൽ സർവ്വീസ് അക്കാഡമി, തൃശൂർ (കർമ്മ ശ്രേഷ്ഠ), ഷൈനി ജോൺ, കാത്തലിക് സിറിയൻ ബാങ്ക് കോതമംഗലം (കർമ്മ ശ്രേഷ്ഠ), ഡോ. ഒ.ടി ജോർജ്, ഓർത്തോസർജൻ തൊടുപുഴ (ആതുര ശ്രേഷ്ഠ), തൊടുപുഴ താലൂക്ക് എയ്‌ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് സൊസൈറ്റി തൊടുപുഴ (സഹകാരി ശ്രേഷ്ഠ), സുമ എബ്രഹാം, ഹെഡ്മിസ്ട്രസ്, മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂൾ പത്തനംതിട്ട (കോന്നിയൂർ രാധാകൃഷ്‌ണൻ സ്‌മാരക പ്രഥമ പുരസ്കാരം) സുഗതൻ എൽ, യുപിഎസ്റ്റി, വിവിഎച്ച്എസ്എസ് താമരക്കുളം (ഭദ്രൻ സ്‌മാരക പുരസ്ക്കാരം) എന്നിവരെ നിശ്ചയിച്ചു.

2023 ഡിസംബറിൽ തൊടുപുഴയിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment