Advertisment

നൂറാം ജന്മദിനാഘോഷം ഒരു കുടുംബത്തിന് ഭവനം ഒരുക്കി...

New Update
100th birthday celebration

തൊടുപുഴ: ചിറ്റൂർ തന്നിട്ടാമ്മാക്കൽ ലൂക്കാ വർക്കിയുടെ നൂറാം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് ഒരു കുടുംബത്തിന് ഭവനമായി. ലൂക്കാ വർക്കിയുടെ മക്കളും കൊച്ചുമക്കളും ചേർന്ന്  ജന്മദിനത്തിന്റെ ഭാഗമായി ചിറ്റൂർ സ്വദേശി ജോസ് വിട്ടിക്കുന്നേലിനും കുടുംബത്തിനും ഒരു വീട് നിർമ്മിച്ച് നൽകുകയായിരുന്നു.

Advertisment

ചിറ്റൂർ സെന്റ് ജോർജ് പള്ളി വികാരി ഫാ. ടോജിൻ കല്ലറക്കൽ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. മണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടോണി കുര്യാക്കോസിന്റെ സാന്നിധ്യത്തിൽ ഫാ. ജോസഫ് അടപ്പൂർ താക്കോൽ ദാനം നിർവ്വഹിച്ചു.

100th birthday celebration-2

തന്നിട്ടാമാക്കൽ കുടുംബാംഗങ്ങളും നാട്ടുകാരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ആഘോഷം ഒരു കുടുംബത്തിന് അനുഗ്രഹമായതിനെ എല്ലാവരും പ്രശംസിച്ചു. സമൂഹത്തിൽ  ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആഘോഷത്തിന്റെ ഭാഗമായി കിടപ്പാടം ഒരുക്കി കൊടുത്ത് അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നത് അഭിനന്ദനാർഹമാണെന്നു ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.

Advertisment