Advertisment

ഉൽപാദന ശേഷിയുള്ള തൈകൾ ലഭ്യമാക്കണം : പി.ജെ ജോസഫ് എംഎല്‍എ

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
hghg

ആലക്കോട്: ഉൽപാദന ശേഷിയുള്ള തെങ്ങിൻ തൈകൾ കർഷകർക്ക് ലഭ്യമാക്കണമെന്ന് കേരള കോൺഗ്രസ്‌ ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ പറഞ്ഞു. കുറഞ്ഞ ഭൂമിയിൽ കൂടുതൽ വിളവ് സൃഷ്ടിച്ചു മാത്രമേ നാളികേര കർഷകന് പിടിച്ചു നിൽക്കാൻ കഴിയു.

Advertisment

മൂല്യവർദ്ധകമായിരിക്കണം ഇനിയുള്ള കൃഷിരീതികൾ. അതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകർക്കായി പദ്ധതി തയ്യാർ ചെയ്യേണ്ടതുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു.

കേരള കോൺഗ്രസ്‌ നേതൃത്വത്തിൽ സങ്കടിപ്പിച്ച ജില്ലാ കേര കർഷകസംഗമം അലക്കോട് പഞ്ചായത്തിലെ പാലപ്പിള്ളിയിൽ ഉദ്‌ഘാടനം  ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിവന്ദനമെന്നനിലയിൽ കൃഷിഭൂമിയിൽ നടാനുള്ള തെങ്ങുംതൈ സംസ്ഥാന കേര കർഷകസംഗമ സംഘാടകസമിതി ചെയർമാനും മുൻ ഗവ.ചീഫ് വിപ്പുമായ അഡ്വ. തോമസ് ഉണ്ണിയാടനു നൽകിയാണ് കർഷക ബന്ധു കൂടിയായ പി.ജെ ജോസഫ് എംഎൽഎ ഉദ്‌ഘാടനം  നിർവഹിച്ചത്.

കേരള കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എം.ജെ ജേക്കബ് ആധ്യക്ഷത വഹിച്ച സംഗമത്തിൽ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. മത്തച്ഛൻ ചേമ്പ്ളാക്കൽ പുരയിടത്തിൽ നടത്തിയ തൈ നടീൽ അഡ്വ. തോമസ് ഉണ്ണിയാടാൻ നിർവഹിച്ചു.

കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ വർഗീസ് വെട്ടിയാങ്കൽ സംഗമ സന്ദേശം നടത്തി. മികച്ച കേര കർഷകരായ ജോസഫ് ചേമ്ബ്ലാങ്കൽ, തോമസ് പുത്തൻപുര, റെജി പഴയപുരക്കൽ, റോബിൻ മീമ്പൂർ, ടോമി താഴത്തുവരിക്കയിൽ, മാത്യു ചേബ്ലാങ്കൽ എന്നിവരെ പാർട്ടി ഹൈ പവർ കമ്മിറ്റി അംഗം അപു ജോൺ ജോസഫ്, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ, ബ്ലോക്ക്‌ വികസന കാര്യ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ ടോമി കാവാലം, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജാൻസി മാത്യു, യു ഡി എഫ് കൺവീനർ വി എം ചാക്കോ, ബിനു ലോറൻസ് എന്നിവർ ആദരിച്ചു.

കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപ്പള്ളി, ജില്ലാ പ്രസിഡന്റ്‌ ബിനു ജോൺ, ജില്ലാ സെക്രട്ടറി മാരായ സോമൻ ആക്കപടിക്കൽ, പി ജി പ്രകാശൻ, ഷാജി ഉഴുന്നാലിൽ, ടി വി ജോസകുട്ടി, ജെയ്സൺ എബ്രഹാം എന്നിവർ പ്രസംഗിച്ചു.

pj joseph
Advertisment