Advertisment

എം.സി. റോഡിൽ അപകടങ്ങൾ പെരുകുന്നു. വാഹനങ്ങളുടെ അമിത വേഗതയെ ത്തുടർന്ന് സീബ്രാലൈനില്‍ കൂടി പോലും റോഡ് മുറിച്ചു കടക്കാന്‍ കഴിയാത്ത അവസ്ഥ. കോടിമത മുതല്‍ കുറിച്ചി വരെയുള്ള ഭാഗം തീവ്ര അപകട മേഖല.

New Update
acdnt-.1641569392.jpg

കോട്ടയം: വാഹനങ്ങളുടെ തട്ടും മുട്ടും ഇല്ലാത്ത ദിവസങ്ങള്‍ കുറവ്, പല

 പഠന റിപ്പോര്‍ട്ടുകൾ ഉണ്ടായിട്ടും  അപകടം ഒഴിയാതെ എം.സി. റോഡ്. ഏറ്റവും ഒടുവില്‍ ശനിയാഴ്ചയുണ്ടായ അപകടത്തില്‍ പള്ളം സ്വദേശിയായ വയോധികന്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായ നെടുംപറമ്പില്‍ പോളാണ് മരിച്ചത്. കോട്ടയത്തു വീട്ടിലേക്കു മടങ്ങുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ചായിരുന്നു മരണം.

Advertisment

റോഡ് നവീകരിച്ചിട്ടു വര്‍ഷങ്ങള്‍ പലതു കഴിഞ്ഞുവെങ്കിലും അപകടങ്ങളുടെ എണ്ണം കുറയാത്തതു യാത്രക്കാരെയും നാട്ടുകാരെയും ആശങ്കയിലാക്കുന്നു.

എം.സി. റോഡില്‍ കോടിമത മുതല്‍ കുറിച്ചി വരെയുള്ള ഭാഗങ്ങളാണു സ്ഥിരം അപകടക്കെിയാകുന്നത്. ഏതാനും മാസം മുമ്പ് കുറിച്ചിയില്‍ രണ്ടു പേര്‍ വാഹനം ഇടിച്ചു മരിച്ചിരുന്നു.  ഇത്തരം അപകടങ്ങളില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും നിരവധി. ഗുരുതര പരുക്കാണ് പലര്‍ക്കും.

മുമ്പ് കോടിമത നാലുവരിപ്പാതയായിരുന്നു സ്ഥിരം അപകട മേഖല, എല്ലാ ദിവസവും ഇവിടെ അപകടങ്ങളുണ്ടാകുമായിരുന്നു.

നിരീക്ഷണ കാമറ, പോലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും സാന്നിധ്യം ബോധവത്കരണം എന്നിവ കൂടിയായതോടെ ഇവിടെ അപകടങ്ങള്‍ കുറഞ്ഞു. എന്നാല്‍, മറ്റു സ്ഥലങ്ങളിലെ അപകടങ്ങള്‍ കുറയുന്നതേയില്ല.

മണിപ്പുഴ ജങ്ഷന്‍, സിമന്റ് കവല, പള്ളം, ചിങ്ങവനം, കുറിച്ചി എന്നിവിടങ്ങളിലെല്ലാം അപകടങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും ഇരു ചക്രവാഹനങ്ങളാണ്. അമിത വേഗത്തില്‍ എത്തുന്ന ബസുകളും ലോറികളും അപകടമുണ്ടാക്കുന്ന വാഹനങ്ങളിലേറെയും. നല്ല രീതിയിലുള്ള റോഡായതിനാല്‍ വാഹനങ്ങള്‍ വളരെ വേഗത്തിലായിരിക്കും വരുന്നത്. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.

റോഡ് മുറിച്ചു കടക്കാനാണ് ഏറെ ബുദ്ധിമുട്ടെന്നു പ്രദേശവാസികള്‍ പറയുന്നു. സീബ്രാലൈനില്‍ കൂടി പോലും റോഡ് മുറിച്ചു കടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. റോഡിന്റെ പകുതിയില്‍ എത്തി നില്‍ക്കുന്ന അവസ്ഥയിലാണെങ്കില്‍ പോലും പാഞ്ഞെത്തുന്ന വാഹനങ്ങള്‍ നിര്‍ത്താത്ത സാഹചര്യമാണെന്നും നാട്ടുകാര്‍ പറയുന്നു.

Advertisment