Advertisment

പല പോലീസ്  ഉദ്യോഗസ്ഥര്‍ക്കും തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നു പരാതി വോട്ട് മുടങ്ങിയത് പട്ടികയില്‍ പേരില്ലാത്തത് മൂലം തപാല്‍ വോട്ടിലെ ക്രമീകരണങ്ങളിലുണ്ടായ പോരായ്മയില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധം

New Update
2233968-untitled-5-copy.webp

കോട്ടയം: പല പോലീസ്  ഉദ്യോഗസ്ഥര്‍ക്കും തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നു പരാതി. പട്ടികയില്‍ പേരില്ലാത്തത് മൂലം നിരവധി പേരാണു വോട്ട് ചെയ്യാനാകാതെ മടങ്ങിയത്. ജില്ലയില്‍ ബസേലിയസ്, സി.എം.എസ് കോളജുകളില്‍ മാത്രമാണു തപാല്‍ വോട്ടിനായ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

ജില്ലയിലെ മറ്റ് നിയമസഭ മണ്ഡലങ്ങളില്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കാത്തത് മൂലം  വിവിധ പ്രദേശങ്ങളിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് വോട്ട് ചെയ്യാനായി കോട്ടയത്തെ സെന്ററുകളിലേക്ക് എത്തിയത്. എന്നാല്‍ പട്ടികയില്‍ പേരില്ലാത്തത് മൂലം ഇവര്‍ വോട്ട് ചെയ്യാനാവാതെ മടങ്ങുകയായിരുന്നു.

പോലീസ് സേനയ്ക്ക് സംഭവിച്ച ഇതേ ദുരവസ്ഥ വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഉണ്ടായി. നിരവധി ഉദ്യോഗസ്ഥരാണു തപാല്‍ വോട്ടിലെ ക്രമീകരണങ്ങളിലുണ്ടായ പോരായ്മ കാരണം വോട്ട് ചെയ്യാനാവാതെ മടങ്ങിയത്.

Advertisment